രാജമാണിക്യത്തിൽ നിന്ന് സുരാജിനെ വെട്ടി അ​ന്‍​വ​ര്‍  മുഖത്ത് നോക്കി പറഞ്ഞതിങ്ങനെ…


മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് രാ​ജ​മാ​ണി​ക്യം. തി​യ​റ്റ​റു​ക​ളി​ല്‍ മ​മ്മൂ​ട്ടി​യു​ടെ ബെ​ല്ലാ​രി രാ​ജ തീ​ര്‍​ത്ത ആ​ര​വം ചെ​റു​ത​ല്ല.

സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ്ലാം​ഗ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഭാ​ഷ പ​ഠി​പ്പി​ക്കാ​ന്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ച്ച​ത് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ആ​ണ്. സു​രാ​ജ് അ​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ല.

സ്റ്റ​ജ് ഷോ​ക​ളി​ലൂ​ടെ​യാ​ണ് സു​രാ​ജ് ജീ​വി​തം ത​ള്ളി നീ​ക്കി​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ് രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ സു​രാ​ജി​ന് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഭാ​ഷ സം​സാ​രി​ക്കാ​ന്‍ മ​മ്മൂ​ട്ടി​യെ സ​ഹാ​യി​ക്കു​ക​യെ​ന്ന ചു​മ​ത​ല മാ​ത്ര​മ​ല്ല രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ ഒ​രു സീ​നി​ലും സു​രാ​ജ് അ​ഭി​ന​യി​ച്ചു. എ​ന്നാ​ല്‍, ആ ​സീ​ന്‍ പി​ന്നീ​ട് സി​നി​മ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തേ​കു​റി​ച്ച്‌ അ​ഭി​മു​ഖ​ത്തി​ല്‍ സു​രാ​ജ് ത​ന്നെ പി​ന്നീ​ട് മ​ന​സു​തു​റ​ന്നി​രു​ന്നു.

രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ ഒ​രു സീ​നി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യി​ച്ചെ​ങ്കി​ലും എ​ന്‍റെ സീ​ന്‍ പു​റ​ത്തു​വ​ന്നി​ല്ല. അ​ത് ഞാ​ന്‍ ത​ന്നെ എ​ഴു​തി​യ സീ​നാ​യി​രു​ന്നു. എ​നി​ക്ക് അ​ത് മ​ന​പാ​ഠ​മാ​യി​രു​ന്നു.

പ​ക്ഷേ, സി​നി​മ​യു​ടെ കാമ​റ​യും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളെ​യു​മെ​ല്ലാം ക​ണ്ട് എ​നി​ക്ക് അ​ത് പെ​ട്ടെ​ന്ന് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ശ​രി​ക്കും​ പ​റ​ഞ്ഞാ അ​ന്ന് ഏ​ട്ടോ പ​ത്തോ ടേ​ക്കു​ക​ള്‍ എ​ടു​ത്തി​രു​ന്നു.

ഇ​തെ​ല്ലാം ക​ണ്ട് അ​വി​ടെ​യു​ള​ള ആ​രോ പ​റ​ഞ്ഞു, എ​ന്‍റെ സു​രാ​ജേ നീ​യ​ല്ലേ ഇ​ത് എ​ഴു​തി​ക്കൊ​ണ്ടു വ​ന്നേ..​ഇ​ത് നി​ന​ക്കു പോ​ലും പ​റ​യാ​ന്‍ പ​റ്റു​ന്നി​ല്ലേ, എ​ന്ന്. എ​നി​ക്ക് ആ ​സ​മ​യം കി​ളി​പോ​യ അ​വ​സ്ഥ​യാ​യി​രു​ന്നു.

എ​ന്നാ​ലും കു​റെ ടേ​ക്കു​ക​ള്‍​ക്ക് ശേ​ഷം ഒ​ടു​വി​ല്‍ ആ ​രം​ഗം ശ​രി​യാ​യി. പ​ക്ഷ,േ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ച്‌ അ​ന്‍​വ​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞു; മ​ച്ചാ ആ ​സീ​ന്‍ സി​നി​മ​യി​ല്‍ നി​ന്നു ക​ള​യു​ക​യാ​ണ്.

നി​ന​ക്ക് ഞാ​ന്‍ അ​ടു​ത്ത ചി​ത്ര​ത്തി​ല്‍ ന​ല്ലൊ​രു വേ​ഷം ത​രാമെ​ന്ന്. ആ ​സ​മ​യം സി​നി​മ​യി​ല്‍ എ​ന്നെ ക​ണ്ടി​ല്ലെ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം എ​ന്ത് പ​റ​യു​മെ​ന്ന ചി​ന്ത​യാ​യി​രു​ന്നു എ​ന്‍റെ മ​ന​സി​ല്‍.

പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സ​്പെ​ഷൽ താ​ങ്ക്സ് ടു ​സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്ന് എ​ഴു​തി​ക്കാ​ണി​ച്ചി​രു​ന്നു. ആ​ദ്യ​ത്തെ ഷോ ​ക​ഴി​ഞ്ഞ് മു​ഴു​വ​ന്‍ ആ​ള്‍​ക്കാ​രും എ​ന്‍റെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു വി​ളി​ച്ച​തെ​ന്നും സു​രാ​ജ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment