രാജകുമാരി: ശാന്തൻപാറയിൽ പതിമൂന്നുകാരി വിഷം ഉള്ളിൽചെന്നു മരിച്ച കേസിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
രാത്രി സ്വന്തം വീട്ടിൽനിന്നും ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള വീട്ടിൽ താമസിക്കുന്ന പ്രായമായ വല്യമ്മയുടെ വീട്ടിലെത്തി ഉറങ്ങാൻ കിടന്ന പെണ്‍കുട്ടിയുടെ വായിൽനിന്നും നുരയും പതയും വരുന്നതുകണ്ട വല്യമ്മയാണ് ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിച്ചത്.
തുടർന്ന് രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.
സംഭവത്തിൽ പ്രദേശവാസികൾ ദുരൂഹത ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞദിവസം പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്.
സംഭവുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ കൂടുതൽ ചോദ്യംചെയ്യും. യഥാർഥ പ്രതിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളും രംഗത്തെത്തിയതോടെ ശാന്തൻപാറ പോലീസ് അന്വേഷണം ഉൗർജിതമാക്കി.