ലക്നോ: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്.
താന്‍ എല്ലായിപ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍നിന്ന് ഇത്തവണ മത്സരിക്കുമെന്നും യോഗി വ്യക്തമാക്കി. നിലവില്‍ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് യോഗി.
ബിജെപിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ട്. ആരൊക്കെ എവിടെനിന്ന് മത്സരിക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്നും യോഗി പറഞ്ഞു. 2017ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം നടപ്പാക്കികഴിഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു കലാപവും ഉണ്ടായിട്ടില്ല. ഇതൊക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്നും യോഗി പറഞ്ഞു.