ഹ​രി​ത കേ​സ് ; കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് അ​ബ്ദു​ല്‍ വ​ഹാ​ബ് പു​റ​ത്ത് ! ന​വാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു


കോ​ഴി​ക്കോ​ട്: എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഹ​രി​ത നേ​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ഗോ​പ​കു​മാ​റാ​ണ് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (നാ​ല്) മു​മ്പാ​കെ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ആ​കെ 18 സാ​ക്ഷി​ക​ളെ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്‍​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ വ​ഹാ​ബി​നെ കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ന​വാ​സി​നൊ​പ്പം ഇ​യാ​ള്‍​ക്കെ​തി​രെ​യും വ​നി​താ നേ​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​തി​രു​ന്ന​ത്.

പ​രാ​തി​യി​ല്‍ മ​റ്റൊ​രു ദി​വ​സ​മാ​ണ് വ​ഹാ​ബി​ന്റെ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ച പ്ര​ധാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ജൂ​ണ്‍ 22ന് ​കോ​ഴി​ക്കോ​ട്ട് എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നി​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ഹ​രി​ത​യി​ലെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ഹ​രി​ത നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ‍”വേ​ശ്യ​യ്ക്കും വേ​ശ്യ​യു​ടെ അ​ഭി​പ്രാ​യം കാ​ണും’ എ​ന്ന് പ​രാ​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഹ​രി​ത നേ​താ​ക്ക​ളു​ടെ പ​രാ​തി.

ഇ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു അ​ബ്ദു​ള്‍ വ​ഹാ​ബി​ന്‍റെ​യും പ്ര​തി​ക​ര​ണ​മെ​ന്നും എം​എ​സ്എ​ഫി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക ചു​വ​യോ​ടെ ചി​ത്രീ​ക​രി​ക്കു​ക​യും ദു​രാ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മാ​ന​സി​ക​മാ​യും സം​ഘ​ട​നാ പ​ര​മാ​യും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു ഹ​രി​ത അം​ഗ​ങ്ങ​ള്‍ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ന്‍ സി​റ്റി പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജി​ന് തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ല്‍ വെ​ള്ള​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ല്‍ വ​ഹാ​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ഐ​പി​സി 354 എ (​നാ​ല്) -സ്ത്രീ​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഐ​പി​സി 509 -സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വെ​ള്ള​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് ചെ​മ്മ​ങ്ങാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ത​കു​മാ​രി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ലു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വെ​ള്ള​യി​ല്‍ ഇ​ന്‍​സ്പ​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment