സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ്  മ​ലാ​ല യൂ​സ​ഫ്സാ​യ് വി​വാ​ഹി​ത​യാ​യി;വരൻ അ​സ​ര്‍ മാ​ലിക്

 

ല​ണ്ട​ൻ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യ് (24) വി​വാ​ഹി​ത​യാ​യി. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ ഹൈ ​പെ​ര്‍​ഫോ​മ​ന്‍​സ് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​സ​ര്‍ മാ​ലി​കാ​ണ് വ​ര​ന്‍.

മ​ലാ​ല ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബ്രി​ട്ട​നി​ലെ ബെ​ര്‍​മിം​ഗ്ഹാ​മി​ലു​ള്ള വീ​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങ്.

2012ൽ ​സ്‌​കൂ​ൾ കു​ട്ടി​യാ​യി​രി​ക്കെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ൽ വ​ച്ച് താ​ലി​ബാ​ൻ ത​ല​യി​ലേ​ക്ക് വെ​ടി​വ​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് മ​ലാ​ല ലോ​ക​പ്ര​ശ​സ്‌​ത​യാ​യ​ത്.

വി​ദേ​ശ​ത്ത് ചി​കി​ത്സ​യ്‌​ക്ക് ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന മ​ലാ​ല 16ാം വ​യ​സി​ൽ യു​എന്നി​ൽ പ്ര​സം​ഗി​ച്ചു. 2014 ൽ ​പ​തി​നേ​ഴാം വ​യ​സി​ൽ നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു.

Related posts

Leave a Comment