ചേർപ്പ്: കലാലയ അധ്യാപകനാകണമെന്ന മോഹം സാക്ഷാത്കരിക്കാനായി വൈകല്യങ്ങൾ മറന്ന് മഹേശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
സ്പെഷൽ റിക്രൂട്ട്മെന്റ് വഴി ജോലി നൽക ണമെന്നാവശ്യപ്പെട്ടാണ് മഹേശനും അമ്മ മണിയും ചേർന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്.
ശാരീരിക അവശതകൾ മറന്ന് പഠനത്തിന്റെ പടവുകൾ കയറിയ മഹേശനോടും അമ്മയോടും ജോലി ആവശ്യത്തിനായി സമർപ്പിച്ച നിവേദനം പരിശോധിച്ചു നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യ മന്ത്രി പറഞ്ഞു.
ശാരീരിക വൈകല്യമുള്ള മഹേശൻ ഉൗന്നുവടിയുടെ സഹായത്തോടെയാണു നടക്കുന്നത്. ചേർപ്പ് പൂത്തറയ്ക്കൽ സ്വദേശി യായ ഈ മുപ്പതുകാരന് ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉണ്ട്.
താൻ പഠിച്ച തൃശൂർ കേരളവർമ കോളജിൽ അധ്യാപകനാകണമെന്നാണ് ഈ യുവാവിന്റെ മോഹം.