കൂ​ട്ടി​ൽ ക​യ​റാ​തെ ക​ടു​വ നാ​ട്ടി​ൽ ത​ന്നെ​! ക​ടു​വ​യെ പേ​ടി​ച്ചു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​; ആശങ്കയൊഴിയാതെ ഒരു നാട്‌

ക​രു​വാ​ര​കു​ണ്ട്: വ​നം വ​കു​പ്പു വ​ച്ച കൂ​ട് നോ​ക്കു​കു​ത്തി​യാ​യി. ക​ടു​വ നാ​ട്ടി​ൽ ത​ന്നെ വി​ല​സു​ക​യാ​ണെ​ന്നു ക​രു​വാ​ര​കു​ണ്ട് നി​വാ​സി​ക​ൾ.

ക​രു​വാ​ര​കു​ണ്ടി​ന​ടു​ത്ത കു​ണ്ടോ​ട​യി​ൽ നാ​ട്ടു​കാ​ർ ക​ടു​വ​യെ നേ​രി​ട്ടു ക​ണ്ടി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി​ട്ടി​ല്ല.

ക​ടു​വ​യെ പേ​ടി​ച്ചു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ.

ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നു പി​ന്നി​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഒ​രാ​ഴ്ച മു​ന്പു ക​ടു​വ കാ​ട്ടു​പ​ന്നി​യെ കൊ​ന്നു തി​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യ​ത്.

മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം വ​ന​പാ​ല​ക​ർ കെ​ണി സ്ഥാ​പി​ച്ചു. എ​ന്നാ​ൽ കെ​ണി​യി​ൽ ഇ​തു​വ​രെ ക​ടു​വ കു​ടു​ങ്ങി​യി​ട്ടി​ല്ല.​കെ​ണി സ്ഥാ​പി​ച്ച​തോ​ടെ ക​ടു​വ അ​ടു​ത്തു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കാ​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 31 നാ​ണ് ക​ടു​വ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടു ക​ണ്ട​ത്.

വി​വ​രം വ​നം വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​ർ മ​ട​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച കാ​മ​റ​യി​യി​ൽ ക​ടു​വ​യു​ടെ ചി​ത്രം ക​ണ്ട​തോ​ടെ​യാ​ണ് കെ​ണി സ്ഥാ​പി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യ​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

വേ​ഗ​ത്തി​ൽ കെ​ണി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ടു​വ കു​ടു​ങ്ങു​മാ​യി​രു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​പ്പോ​ൾ സ്ഥാ​പി​ച്ച കെ​ണി ക​ടു​വ​യെ കു​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള​ത​ല്ലെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്.

കു​ണ്ടോ​ട റോ​സ് മൗ​ണ്ട് എ​സ്റ്റേ​റ്റി​ൽ വാ​ഴ കൃ​ഷി ന​ട​ത്തു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി മ​ണി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ടു​വ​യു​ടെ കു​ട്ടി​യെ നേ​രി​ട്ടു ക​ണ്ട​താ​യി കു​ണ്ടോ​ട എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് ജെ​യിം​സ് കാ​രി​വേ​ലി പ​റ​ഞ്ഞു.

ക​ടു​വ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു നീ​ങ്ങി സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​യ​റി പോ​യി​രി​ക്കാ​മെ​ന്നാ​ണു വ​നം വ​കു​പ്പി​ലെ ക​രു​വാ​ര​കു​ണ്ട് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ രാം​ദാ​സ് പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ കു​ട്ടി​യെ ക​ണ്ടെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​യി​ടം ന​ശി​പ്പി​ക്ക​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​തി​വാ​ണ്. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ന​ശി​ച്ചു പോ​യി​ട്ടു​ണ്ട്.

റ​ബ​ർ, തെ​ങ്ങ്, ക​മു​ങ്ങ്, കൊ​ക്കോ, ജാ​തി, വാ​ഴ, ക​പ്പ തു​ട​ങ്ങി വി​വി​ധ​യി​നം വി​ള​ക​ളാ​ണ് ഏ​ക്ക​ർ ക​ണ​ക്കി​നു ന​ശി​ച്ചി​ട്ടു​ള്ള​ത്.​ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കാ​ട്ടാ​ന​ക​ൾ​ക്ക് പു​റ​മെ കാ​ട്ടു​പ​ന്നി​ക​ൾ, മ​യി​ലു​ക​ൾ, കു​ര​ങ്ങ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​യും വി​ള​നാ​ശം വ​രു​ത്താ​റു​ണ്ട്. കൃ​ഷി​യി​ട​ത്തി​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങ​ൻ​മാ​രും പ​ന്നി​ക​ളും നി​മി​ഷ​നേ​രം കൊ​ണ്ടു വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കും.

മ​യി​ലു​ക​ൾ പ​ക​ൽ സ​മ​യ​ത്താ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. കു​ര​ങ്ങു​ക​ൾ വീ​ടു​ക​ൾ​ക്ക​ക​ത്തു​വ​രെ​യെ​ത്തി വീ​ട്ടുസാ​ധ​ന​ങ്ങ​ൾ പോ​ലും ന​ശി​പ്പി​ക്കാ​റു​ണ്ട്.

കാ​ട്ടാ​ന​ക​ൾ ബൈ​ക്കും കാ​റും ത​ക​ർ​ത്ത സം​ഭ​വ​വും ക​രു​വാ​ര​കു​ണ്ടി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്പു ത​രി​ശ് കു​ണ്ടോ​ട​യി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന​യി​ട​ത്തെ​ത്തി​യ കാ​ട്ടു​പോ​ത്ത് യു​വാ​വി​ന്‍റെ ജീ​വ​ന​പ​ഹ​രി​ച്ചി​രു​ന്നു.

കു​ണ്ടോ​ട​യി​ൽ വ​ള​ർ​ത്തു​പോ​ത്തു​ക​ളെ​യും അ​ൽ​ഫോ​ൻ​സ് ഗി​രി,ക​ൽ​ക്കു​ണ്ട്, എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ടു​ക​ളെ​യും ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി, ക​രി​ങ്ക​ത്തോ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​ക​ളെ​യും അ​ടു​ത്ത​യി​ടെ പു​ലി കൊ​ന്നു തി​ന്നി​രു​ന്നു. മു​ള്ള​റ​യി​ൽ മാ​ത്രം അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് ക​ടു​വ വ​ക​വ​രു​ത്തി​യ​ത്.

Related posts

Leave a Comment