വിവാഹ ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു സിനിമയിലെ ഇടവേള.
എന്നോട് പലരും ചോദിച്ചിരുന്നു അഖിലുമായുളള വിവാഹ ശേഷം എന്തുകൊണ്ടാണ് എല്ലാത്തിൽ നിന്നും മാറിനിന്നതെന്ന്.
സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്നതിനെക്കുറിച്ചും ചോദിച്ചിരുന്നു. വിവാഹത്തിനു ശേഷം മുൻഗണന കൊടുത്തത് കുടുംബത്തിനായിരുന്നു.
ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യാനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു.
കൂടാതെ പൂർണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
-സംവൃത സുനിൽ