മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുറുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത്.
ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ ആദ്യസിനിമയിലെ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ.
ശ്രീനാഥ് മനപ്പൂര്‍വ്വം അരി പെറുക്കിപ്പിച്ചിട്ടുണ്ട്. സെക്കന്റ് ഷോയുടെ ചിത്രീകരണം നടക്കുകയാണ്. കോഴിക്കോട് ഭാഗത്തെ ഒരു ചെറിയ ടൗണിലാണ് ചിത്രീകരണം.
ഞാന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ ഒരു ഷൂട്ടിംഗ് ആയതിനാല്‍ കാണാനൊക്കെ ഒരുപാട് പേര് വന്നു നില്‍ക്കുന്നുണ്ട്. ചെറിയൊരു സീനാണ്.
ആളുകള്‍ വെറുതെ കളിയാക്കുകയും നിന്നെ കൊണ്ട് ഒന്നും പറ്റില്ലെടാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാന്‍ ആകെ ടെന്‍ഷനായി. ഇതൊക്കെ ശ്രീനാഥ് കാണുന്നുണ്ടായിരുന്നു.
പിന്നെയൊരു 37-40 ടേക്ക് വരെ ശ്രീനാഥ് ഓക്കെ പറഞ്ഞില്ല. വണ്‍ മോര്, വണ്‍ മോര് എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ വിയര്‍ത്തുകുളിച്ചു.
എന്നെ കൊണ്ട് ഇത് പറ്റില്ലെന്നും ഞാനൊരു മോശം നടനുമാണെന്ന് തോന്നി. ഒടുവില്‍ ഞാന്‍ ശ്രീനാഥിനോട് ചോദിച്ചു. എന്താണ് പ്രശ്നമെന്ന്. അപ്പോള്‍ ശ്രീനാഥ് പറഞ്ഞത് നിന്റെ പേടി മാറ്റാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. -പിജി