വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ സര്‍വ്വവും തുറന്നുകാണിച്ച സുന്ദരി, മയക്കുമരുന്ന് മാഫിയയുടെ തലവനെ വരിച്ച വിവാദനായിക, ചന്ദാമാമയെന്ന ചിത്രത്തിലൂടെ മലയാളികളെ ത്രസിപ്പിച്ച സൗന്ദര്യപുഷ്പം… മമത കുല്‍ക്കണിയെ ബോളിവുഡ് ഹോട്ട് ഐക്കനെ വിശേഷിപ്പിക്കാന്‍ ഏറെയുണ്ട്. സിനിമക്കഥകളെപ്പോലും വെല്ലുന്നതാണ് നിഗൂഢതകള്‍ നിറഞ്ഞ ഈ താരസുന്ദരിയുടെ ജീവിതം. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ചന്ദാമാമ എന്ന ചിത്രത്തില്‍ ആടിത്തിമിര്‍ത്തിട്ടുള്ള മമതയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും.
തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ചാണ് മമതയുടെ വരവ്. ഐറ്റം ഡാന്‍സുകളിലൂടെയും കിടപ്പറ രംഗങ്ങളിലൂടെയും അവര്‍ സിനിമാലോകത്തെ ചൂടേറിയ വിഷയമായി. ടോപ്പ്‌ലെസായി മാഗസിന്‍ പേജുകളിലൂടെ കവര്‍ഗേളാകുകയെന്നത് ഇന്ന് വിലയ സംഭവങ്ങളല്ല. ഐശ്വര്യ റായ് മുതല്‍ കാജള്‍ അഗര്‍വാള്‍ വരെ ടോപ്‌ലെസായിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ തുറന്നുകാട്ടുന്ന സാഹസം വലിയ അപരാധമായി കണക്കാക്കിയിരുന്ന 90കളില്‍ മമത ഏവരെയും ഞെട്ടിച്ചു. 1993ല്‍ സറ്റാര്‍ഡെസ്റ്റ് മാസികയുടെ കവര്‍ഗേളാകാനായിരുന്നു മമതയുടെ ഈ സാഹസം. കൂടെ അഭിനയിച്ചവര്‍ വരെ വിമര്‍ശനങ്ങളുമായി പിന്നാലെ കുടിയിട്ടും അവര്‍ ഭയന്നില്ല. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ നടിയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു പ്രകടനം വരെ നടന്നു. എന്നിട്ടും മമതയ്ക്കു കുലുക്കമുണ്ടായില്ല.
മമതയുടെ വലിയ സാഹസങ്ങള്‍ ലോകം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. സിനിമകള്‍ കുറഞ്ഞതോടെ അധോലോക നായകര്‍ നടത്തുന്ന പാര്‍ട്ടികളെ സാന്നിധ്യമായി അവര്‍ മാറി. കോടികള്‍ പ്രതിഫളം. ഈ കൂട്ടുകെട്ടുകള്‍ മമതയെ കൊണ്ടെത്തിച്ചത് മയക്കുമരുന്ന് രാജാവ് വിക്കി ഗോസ്വാമിയുടെ അന്തപ്പുരത്തിലേക്കാണ്. 1997 ല്‍ മയക്കുമരുന്ന് കടത്തില്‍ 25 വര്‍ഷത്തെ കഠിനതടവിനു വിധിക്കപ്പെട്ട വിക്കിയുടെ മനസാക്ഷിപ്പുകാരിയായി മമത മാറി. നീണ്ട പ്രണയത്തിനൊടുവില്‍ മമത വിക്കിയുടെ സഹധര്‍മിണിയായി. അതും ദുബായിലെ ജയില്‍മുറിയില്‍വച്ച്.
കുറ്റവാളിയുടെ ഭാര്യയായതോടെ വിക്കിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നടത്തിപ്പുകാരിയായി അവര്‍മാറി. രാജ്കുമാര്‍ സന്തോഷിയുടെ ചൈന ഗേറ്റ് എന്ന ചിത്രത്തില്‍ നിന്നും മമതയെ ഒഴിവാക്കിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മമതയെ മാറ്റിയതോടെ രാജ്കുമാറിന് ഭീഷണി സന്ദേശങ്ങളുടെ കുത്തൊഴുക്കായിരുന്നു. എല്ലാത്തിനും പിന്നില്‍ മമതയുടെ ആളുകളും. ഒടുവില്‍ നഷ്ടപരിഹാരം നല്കിയാണ് രാജ്കുമാര്‍ ഒഴിവായത്. കെനിയയില്‍ നിന്നു ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് മമത ഇപ്പോള്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്രശ്‌നങ്ങളെയെല്ലാം വശ്യമായൊരു ചിരിയില്‍ നേരിടുന്ന മമതയ്ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല.