ജാക്ക് ലിസ് എന്ന പത്തു വയസുകാരന് സിഡബ്ല്യുഎം ഐഫോര്‍ പ്രൈമറി സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്നു.
സുഹൃത്തിനൊപ്പം കളിക്കാനുള്ള ആവേശത്തില്‍ സൗത്ത് വെയില്‍സിലെ കേര്ഫിലിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ജാക്ക് അന്ന പോയത്. പക്ഷേ, വഴിയില്‍ അവനെ കാത്തിരുന്നത് ദാരുണമായ ഒരു വിധിയായിരുന്നു.
ആ ഭീമന് നായ
അമ്പത് കിലോയിലധികം ഭാരം വരുന്ന, കണ്ടാല്‍ പേടിയാകുന്ന, ദൃഢമായ പേശികളും കൂര്‍ത്ത പല്ലുകളുമുള്ള ആ ഭീമന് നായ ആ പത്തുവയുകാരനരികിലേക്ക് പാഞ്ഞെത്തി.
പാവം പേടിച്ച് കരഞ്ഞു. പക്ഷേ, ആ കരച്ചില് ആരെങ്കിലും കേള്‍ക്കും മുമ്പ് അവനെ ആ ക്രൂര മൃഗം കടിച്ചു കീറിയിരുന്നു.
അയല്പക്കത്തെ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പാവം ജാക്ക് മരിച്ചിരുന്നു.
ജാക്കിന്റെ അമ്മ എമ്മ മകനെ നഷ്ടപ്പെട്ടതിനെത്തുടര്ന്ന ‘വളരെ ഹൃദയവേദനയോടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവന്റെ പേര് വാര്‍ത്തകളില്‍ കാണുന്നതിന് മുമ്പ്, ഞങ്ങളുടെ സുന്ദരനായ ആണ്‍കുട്ടി ജാക്ക് വളരെ ദാരുണമായിമരിച്ചതായി പ്രഖ്യാപിക്കുകയാണെന്ന് ഫേസ്ബുക്കില്‍ എഴുതി.
‘ഇത് ഞങ്ങളുടെ നായയല്ല, ഞങ്ങളുടെ വീട്ടുപറമ്പില്‍ നടന്നതുമല്ല. അവന് കളിക്കാന്‍ പോയതായിരുന്നു. ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം. പോലീസ് ഇത് ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യാനില്ല
ജാക്കിനെ ബീസ്റ്റ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. ബീസ്റ്റിന്റെ മുന്‍ ഉടമ ലീ ജെങ്കിന്‍സ് തനിക്ക് ‘ഒന്നും ചെയ്യാനില്ല.
ഞാനല്ല ഇതിന്റെഉടമയും ഉത്തരവാദിയുമെന്നാണ്് തറപ്പിച്ചു പറയുന്നത്.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ നായയെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ ഏറ്റെടുക്കാമെന്ന് 34 കാരനായ ജെങ്കിന്‍സ് ഓണ്‍ലൈനില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് ജാക്കിന്റെ സ്കൂള്‍ സുഹൃത്തിലൊരാളുടെ കുടുംബം നായയെ ഏറ്റെടുത്തിരുന്നു. അതിനാല്‍ ഇത് എന്റെ നായയല്ല എന്നാണ് ലീ പറയുന്നത്.
‘ഞാന്‍ അവനുമായി പരമാവധി അടുക്കാന്‍ ശ്രമിച്ചു, എനിക്ക് മറ്റ് നായ്ക്കളുണ്ട്, അവയെ അപകടത്തിലാക്കാന്‍ കഴിയില്ല. അവന് ഇണങ്ങാൻ സമയമുള്ള ഒരാളെ ആവശ്യമുണ്ട്.
‘ അതിനാലാണ് മറ്റാര്‍ക്കെങ്കിലും നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു നായയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റ്.
ഈ ഇനം അനുവദനീയമോ
എന്തായാലും ഏഴു വെടിവെച്ചാണ് പോലീസ് ഈ കൊലയാളി നായയെ കൊന്നത്. അപകടകരമായ രീതിയിലും നിയന്ത്രണാതീതമായും ഒരു നായയെ വളർത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 28 കാരിയായ ഒരു സ്ത്രീ സോപാധിക ജാമ്യത്തിലാണെന്നാണ് ഗ്വെന്‍ പോലീസ് സ്ഥിരീകരിച്ചത്.
കൂടാതെ മൗണ്ടന്‍ ആഷ് ഏരിയയില്‍ നിന്നുള്ള 34 വയസുകാരനും കെയര്ഫില്ലി ഏരിയയില്‍ നിന്നുള്ള 19 വയസുകാരനും ഇതേ കേസുമായി ബന്ധപ്പെട്ട് സ്വമേധയാ ഹാജരായിരുന്നു അവരെയും വിട്ടയച്ചു.
നായയുടെ സവിശേഷതകള്‍ പരിശോധിച്ച് യുകെയില്‍ ഈ ഇനം അനുവദനീയമായമാണോ എന്ന് സ്ഥിരീകരിക്കാന്‍ നായ നിയമനിര്‍മ്മാണ വിദഗ്ധനെ കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൃഗത്തിന്റെ ഡിഎന്‍എ പരിശോധനകള്‍ നടത്താനും നീക്കമുണ്ട്. അതോടൊപ്പം അതിന്റെ ഉടമകളെയും ബ്രീഡര്‍മാരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.
ആക്രമണത്തെത്തുടര്‍ന്ന് എല്ലാവരും ഞെട്ടിപ്പോയതായി കേര്ഫില്ലി കൗണ്‍സില്‍ നേതാവ് ഫിലിപ്പ് മാര്സ്ഡന് പറഞ്ഞു.’ഏറ്റവും പ്രയാസകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ജാക്കിന്റെ കുടുംബത്തോടൊപ്പമുണ്ട്.’
വളർത്തു നായ്ക്കളുമായി ബന്ധപ്പെട്ട നിയമം ശക്തിപ്പെടുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും കോര്ഫിലിയിലെ ലേബര്‍ എംപി വെയ്ന്‍ ഡേവിഡ് പറഞ്ഞു