കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാവുന്നു; തുല്യശക്തികളായി നിൽക്കെ എൽഡിഎഫ് കൗൺസിലർക്ക് ഹൃദയാഘാതം; സി​പി​എ​മ്മിൽ ചങ്കിടിപ്പേറുന്നു…


കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് 15ന് ​ന​ട​ക്കാ​നി​രി​ക്കെ സി​പി​എം കൗ​ണ്‍​സി​ലർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ൽ​ഡി​എ​ഫി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം അം​ഗ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ അം​ഗ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നാ​വു​മോ എ​ന്നതാ​ണ് സി​പി​എം കേ​ന്ദ്ര​ങ്ങ​ളെ അ​ല​ട്ടു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൗ​ണ്‍​സി​ല​ർ​ക്ക് ഇ​ന്നോ നാ​ളെ​യോ ഡി​സ്ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​നി ഡി​സ്്ചാ​ർ​ജ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആം​ബു​ല​ൻ​സി​ൽ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് കൗ​ണ്‍​സി​ല​റെ എ​ത്തി​ക്കാ​നും സി​പി​എ​മ്മി​ൽ ആ​ലോ​ച​ന​യു​ണ്ട്.

പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​റ​ത്താ​യ​ത്.

ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും യു​ഡി​എ​ഫ് വി​ട്ടു നി​ന്നി​രു​ന്നു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യ​ത്.

15നു ​രാ​വി​ലെ 11ന് ​കൗ​ണ്‍​സി​ൽ ഹാ​ളി​ലാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്.​ 15ന് ​ന​ട​ക്കു​ന്ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലും മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ന​ഗ​ര​ഭ​ര​ണം ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു വേ​ദി​യാ​കു​ക​യാ​ണ്.

കൗ​ണ്‍​സി​ലി​ൽ 52 അം​ഗ​ങ്ങ​ളാ​ണു​ള​ള​ത്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും 22 അം​ഗ​ങ്ങ​ളു​ണ്ട്. ബി​ജെ​പി​ക്ക് എ​ട്ട് അം​ഗ​ങ്ങ​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യാ​ൽ 22-22-എ​ട്ട് എ​ന്ന നി​ല​യി​ൽ വോ​ട്ടു വ​രും.

ഏ​റ്റ​വും വോ​ട്ടു കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യെ ഒ​ഴി​വാ​ക്കി വീ​ണ്ടു വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. ഇ​തി​ൽ ബി​ജെ​പി വി​ട്ടു നി​ന്നാ​ൽ 22-22 എ​ന്ന നി​ല​യി​ൽ തു​ല്യ​ത വ​രും.​ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കും.

Related posts

Leave a Comment