സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയിലെ നട്ടെല്ല് സെങ്കിനി എന്ന കഥാപാത്രമാണ്. ലിജോ മോൾ ആണ് സെങ്കിനി എന്ന പൂർണ ഗർഭിണിയായ ആദിവാസി യുവതിയുടെ വേഷം ആവതരിപ്പിച്ചത്.
ഭർത്താവിനെ കണ്ടെത്താനുള്ള ഇരുളർ വിഭാഗത്തിൽപ്പെട്ട ആദിവാസി സ്ത്രീയുടെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം. ലിജോമോളെ അഭിനന്ദിച്ച് സൂര്യ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. മലയാളത്തിൽനിന്നു മികച്ച പ്രതികരണമാണ് ചിത്രത്തിനും ലിജോമോൾക്കും ലഭിക്കുന്നത്.
സൂര്യയെക്കാൾ ഗംഭീര പ്രകടനമാണ് ലിജോമോൾ കാഴ്ചവച്ചതെന്ന് നടി ജ്യോതിക നേരത്തേ പറഞ്ഞിരുന്നു. സൂര്യ–ജ്യോതിക പ്രൊഡക്ഷൻ ചെയ്ത ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്ന് ലിജോയും വ്യക്തമാക്കുന്നു. ലിജോമോളെ അടുത്ത പാർവതിയെന്നാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്.
എന്നാൽ, പാർവതിയെക്കാൾ മികച്ച നടിയാണെന്നും പാർവതി അടക്കമുള്ളവർ ലിജോയെ കണ്ട് പഠിക്കണമെന്നും പറയുന്നവർ ഉണ്ട്.
ഒപ്പം, അഭിനയത്തത്തിന്റെ കാര്യത്തിൽ താരങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ഒരു മലയാളിയാണ് അതിൽ അഭിനയിച്ചതെന്നു പറഞ്ഞാൽ തമിഴർ പോലും വിശ്വസിക്കില്ല. നാഷണൽ
അവാർഡ് കിട്ടാൻ കഴിയട്ടെ എന്നാശംസിക്കുന്നു, വിവേചനങ്ങളൊന്നും നടന്നില്ലെങ്കിൽ അടുത്ത ഉർവശി അവാർഡ് ഈ നടിക്കുതന്നെ എന്നിങ്ങനെയാണ് കമന്റുകൾ.
ചിത്രത്തിലെ ലിജോമോളുടെ പ്രകടനത്തിന് ഏത് അവാര്‍ഡ് നല്കിയാലാണ് മതിയാവുക എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മുൻമന്ത്രി ഷൈലജ ടീച്ചര്‍ ചോദിക്കുന്നത്.
ലിജോമോള്‍ ജോസഫ് സെങ്കിനിയായി പരകായ പ്രവേശം ചെയ്യുകയായിരുന്നു. ഇത്രമാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്കിയാലാണ് മതിയാവു
ക. ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയുടെ ഔന്നത്യം വര്‍ധിപ്പിക്കുന്നുവെന്നും ലിജോമോളെക്കുറിച്ച് ടീച്ചർ കുറിച്ചു.
അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ കൂപ്പുകൈയുമായി നീതിക്കിവേണ്ടി യാചിച്ചുനിൽക്കേണ്ടിവരുന്ന നിസഹായരായ അധഃകൃതരുടെ യഥാർഥ ചിത്രമാണ് ‘ജയ് ഭീം’ എന്നാണു പ്രതികരണം. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വംശവെറിയുടെയും ഇരകളാക്കപ്പെട്ടു മാളങ്ങളിലും ഗുഹാപൊത്തുകളിലും ജീവിച്ചു കാലം തീർക്കേണ്ടിവരുന്ന അശരണരായ ഒരുപറ്റം മനുഷ്യരുടെ ജീവിതമാണ് ചിത്രം പറയുന്നത്.