ബോളിവുഡ് താരസുന്ദരി റാണി മുഖർജിയുടെ കരിയറിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല.കുട്ടിക്കാലത്ത് വന്‍ പരാജയം ഏറ്റുവാങ്ങുകയും എല്ലാവരും എഴുതിത്തള്ളുകയും ചെയ്ത താരമാണ് റാണി മുഖര്‍ജി.
എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് റാണി ശക്തമായി തിരികെവരികയും പേരുപോലെ ബോളിവുഡിന്റെ താരറാണിയായി മാറുകയും ചെയ്തു. തകര്‍ന്നുപോയ റാണിയുടെ കരിയര്‍ തിരികെ കൊണ്ടു വന്നത് സാത്തിയ എന്ന ചിത്രമായിരുന്നു. വിവേക് ഒബ്റോയ് ആയിരുന്നു ചിത്രത്തിലെ നായകന്.
ഇതിലെ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ സിനിമയ്ക്ക് റാണിയെകൊണ്ട് യേസ് പറയിപ്പിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാവായ യാഷ് ചോപ്രയ്ക്ക് റാണിയുടെ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടേണ്ടി വരെ വന്നുവെന്നതാണ്. ഈ അനുഭവം ഒരു അഭിമുഖത്തില്‍ റാണിതന്നെ വിശദീകരിച്ചിരുന്നു.
മുജ് സേ ഷാദി കരോഗെ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം എട്ടു മാസത്തോളം സിനിമയില്ലാതെ ഇരിക്കുകയായിരുന്നു റാണി മുഖര്‍ജി. ഇതോടെ റാണിയുടെ സിനിമാ ജീവിതം അവസാനിച്ചുവെന്നുവരെ മാധ്യമങ്ങള്‍ എഴുതി.
എന്നാൽ തന്റെ മനസ് പൂര്‍ണമായും വിശ്വസിക്കുന്നൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു റാണി ഈ സമയം.ഈ സമയത്തായിരുന്നു യാഷ് ചോപ്ര സാത്തിയ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
ഒരു ദിവസം യാഷ് ചോപ്ര റാണിയുടെ മാതാപിതാക്കളെ തന്റെ ഓഫീസിലേക്ക് വിളിച്ചു. തങ്ങളുടെ മകള്‍ ഈ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായിരുന്നു അവര്‍ ഓഫീസിലേക്ക് ചെന്നത്.
എന്നാല്‍ മാതാപിതാക്കളില്‍ നിന്നു റാണിയുടെ തീരുമാനം അറിഞ്ഞ യാഷ് ചോപ്ര റാണിയെ ഉടനെ ഫോണില്‍ വിളിക്കുകയായിരുന്നു. റാണി ചെയ്യുന്നത് വലിയ തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു.
സാത്തിയയോട് റാണി യേസ് പറയുന്നതു വരെ അച്ഛനെയും അമ്മയെയും മുറിയില്‍ പൂട്ടിയിടുമെന്നു യാഷ് പറഞ്ഞു. ഇതോടെയാണ് റാണി മുഖര്‍ജി സാത്തിയ ചെയ്യാന്‍ സമ്മതിച്ചത്.
എന്തായാലും ആ തീരുമാനം ശരിയായിരുന്നു വെന്ന് കാലം തെളിയിച്ചു. സിനിമയും ചിത്രത്തിലെ റാണിയുടെ പ്രകടനവും കൈയടി നേടി. ചിത്രം വന്‍ വിജയമായതിനോടൊപ്പം ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി മാറുകയും ചെയ്തു.
-പിജി