അഞ്ചല്‍ : വരന്റെ പിടിവാശി ഒടുവില്‍ കെട്ടിയ താലി ഊരി നല്കി മറ്റൊരാളെ കല്യാണം കഴിക്കുന്ന അവസ്ഥയില്‍ എത്തിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട്ടിലാണ് വിവാഹ വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആൽത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിവാഹ വേദിയിലെത്തിയ വരന് താന്‍ ധരിച്ചിരുന്ന ഷൂ ഊരാന്‍ തയാറായില്ല. മാത്രമല്ല വിവാഹ വേദിയില്‍ ഉണ്ടായിരുന്ന നിലവിളക്ക് തെളിയിക്കാനും വരന് അനുവദിച്ചില്ല.
മുതിര്‍ന്നവര്‍ ഇടപെട്ടു കാര്യങ്ങള്‍ പറഞ്ഞിട്ടും പിടിവാശിയില്‍ നിന്നും വരന് പിന്മാറിയില്ല. ഇതോടെ കതിര്മണ്ഡപത്തിന് പുറത്തുവച്ച് വരന് വധുവിന്റെ കഴുത്തില്‍ താലികെട്ടി.
ഇതിനു ശേഷയും ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി അടക്കം വീണ്ടും തര്‍ക്കം ഉടലെടുത്തു.
തര്‍ക്കം ഇരുക്കൂട്ടരുടെയും ബന്ധുക്കള്‍ കൂടി ഏറ്റെടുത്തതോടെ വിവാഹ വേദി സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉടന്‍ വധുവിന്റെ വീട്ടുകാര്‍ കടയ്ക്കല്‍ പോലീസില്‍ വിവരം അറിയിച്ചു.
ഇതിനിടെ കഴുത്തില്‍കെട്ടിയ താലി വരന് ഊരിക്കൊടുത്ത വധു ബന്ധുവായ യുവാവിനെ അതെ കതിര്‍മണ്ഡപത്തില്‍ വച്ച് വിവാഹം ചെയ്തു.
അതേസമയം സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ പോലീസ് കേസെടുത്തിട്ടുമില്ല.