തിരുപ്പൂർ : അഞ്ഞൂറു രൂപയ്ക്ക് ചില്ലറ തരാത്തതിലുള്ള ദേഷ്യത്തിൽ കടയ്ക്കു തീയിട്ടു. നൊച്ചി പാളയം സെന്തിൽകുമാറിന്റെ പലചരക്കുകടയ്ക്കാണ് തീയിട്ടത്.
കഴിഞ്ഞ ദിവസം രാത്രി നൊച്ചിപ്പാളയം ടാസ് മാക് ബാറിനു സമീപമുള്ള പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങി.
മദ്യപാനി അഞ്ഞൂറു രൂപയ്ക്ക് ചില്ലറ നൽകാത്തതിനാൽ കടക്കാരനുമായി വഴക്കിടുന്നതു കണ്ട് ഇടപെട്ട സെന്തിൽകുമാർ ഇരുവരെയും അനുനയിപ്പിച്ചു.
എങ്കിലും കുപിതനായ മദ്യപാനി സെന്തിൽകുമാർ കടയടച്ച് പോയ ശേഷം കടയ്ക്ക് പെട്രോൾ ഒഴിച്ചു തീയിടുകയായിരുന്നു.
സംഭവം കണ്ട അടുത്തുണ്ടായിരുന്നവർ സന്ദർഭോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ഇതേപ്പറ്റി സെന്തിൽകുമാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് മദ്യപാനിക്കായി അന്വേഷണമാരംഭിച്ചു.