റേഷനരിയില്‍ ചത്തപാമ്പിനെ കണ്ടെത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മുതിരേരി ജോസ് കവല കരിമത്തില്‍ പണിയ കോളനിയിലെ ബിന്നിക്കു കിട്ടിയ അരിയിലാണ് പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 28നു തിടങ്ങഴിയിലെ റേഷന്‍ കടയില്‍നിന്ന് അന്‍പത് കിലോ അരി രണ്ടു ചാക്കുകളിലായി ബിന്നിക്കു ലഭിച്ചു. ഒരു ചാക്കിലെ അരി ഉപയോഗിച്ചശേഷം രണ്ടാമത്തെ ചാക്ക് പൊട്ടിച്ചു.
ഈ ചാക്കിലെ അരി രണ്ടു ദിവസം ഉപയോഗിച്ചു. വെള്ളിയാഴ്ച അരിയെടുത്തപ്പോഴാണു പാമ്പിന്റെ അവശിഷ്ടം കിട്ടിയത്.
സംഭവമറിഞ്ഞു സപ്ലൈ ഓഫീസ് ജീവനക്കാര്‍ ബിന്നിയുടെ വീട്ടിലും റേഷന്‍ കടയിലുമെത്തി തെളിവെടുപ്പ് നടത്തി.
റേഷന്‍ കടക്കാരനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മില്ലില്‍നിന്ന് അരി പാക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
സംഭവത്തെക്കുറിച്ചു ജില്ലാ സപ്ലൈ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകരം അരി ബിന്നിക്കു കൈമാറി.