നെയ്യാറ്റിന്‍കര : മദ്യലഹരിയില്‍ മകനെ കുത്തിക്കൊന്ന വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലത്താന്നി താഴംകാട് വീട്ടില്‍ അരുണാ (32) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ശശിധരന്നായ (60) രെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നാടിനെയൊന്നാകെ നടുക്കിയ ഈ അതിദാരുണ സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ശശിധരന്‍നായരും കൂലിപ്പണിക്കാരനായ മകന് അരുണും മിക്കവാറും മദ്യപിച്ച് പരസ്പരം വഴക്ക് കൂടാറുണ്ടത്രെ.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ശശിധരൻ നായരുടെ ഭാര്യ ശാന്തകുമാരി സമീപ വീട്ടിലേക്ക് പോയി.
തിരികെയെത്തിയപ്പോൾ ഇടതുനെഞ്ചിൽ കത്തിക്കുത്തേറ്റ് മകൻ അരുൺ നിലത്ത് വീണു കിടക്കുന്നതാണ് കണ്ടത്. മദ്യലഹരിയിൽ ശശിധരന്‍നായര്‍ കത്തിയെടുത്ത് മകന്റെ ഇടതുനെഞ്ചിലേയ്ക്ക് കുത്തിയിറക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അരുണിനെ ഉടനെ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശശിധരന്‍നായർ- ശാന്തകുമാരി
ദന്പതികളുടെ മൂത്ത മകനാണ് അരുണ്‍. അവിവാഹിതനാണ്. സഹോദരന് അനീഷ്. നെയ്യാറ്റിന്‍കര സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍നടപടികള്‍ നടത്തി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.