ഞങ്ങൾ അഭിനേതാക്കൾക്ക് കിട്ടുന്ന ഒരു അവസരമാണ് ഒരുപാട് ജീവിതങ്ങൾ കഥാപാത്രങ്ങളിലൂടെ ചെയ്യുക, ഒരുപാട് നാടുകൾ കാണുക എന്നത്.
അതുകൊണ്ട് തന്നെ ഓരോ വേഷവും കാലഘട്ടത്തിനൊത്തുള്ള രൂപമാറ്റവുമെല്ലാം ഒരുപാട് ആസ്വദിക്കുന്ന ആളാണ് ഞാൻ. പഴയ വാഹനങ്ങൾ ചിത്രത്തിലേക്കു കൊണ്ടുവന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.
ഗുജറാത്തിലാണ് പഴയ ബോംബെ ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങളെല്ലാം ബോംബെയിൽ നിന്ന് വരേണ്ടി വന്നു.
അതുപോലെ തന്നെ എയർഫോഴ്സൊക്കെ ഷൂട്ട് ചെയ്യാമ്പോൾ അത്രയും പഴയ ആർമി വാഹനങ്ങൾ വേണ്ടിയിരുന്നു. ഇതൊക്കെ കൊണ്ടു വരാൻ ബുദ്ധിമുട്ടായിരുന്നു.
അതുകൊണ്ടൊക്കെത്തന്നെ ഈ ചിത്രത്തിന് വിഷ്വലി ഭയങ്കര പ്രത്യേകതയുണ്ട്. -ദുൽഖർ സൽമാൻ