ആലപ്പുഴ: സക്കരിയാ ബസാർ ജംഗ്ഷന് തെക്ക് വശത്ത് പടിഞ്ഞാറ് സൈഡിൽ സ്ഥാപിച്ചുള്ള ട്രാൻസ്ഫോമറിലേക്ക് പോകുന്ന 11,000 കിലോ വാട്സ് ലൈൻ ഞായറാഴ്ച രാത്രി 11 ഓടെ ശബ്ദത്തോടെ തീ നാളങ്ങളോടെ താഴെ പതിച്ചു.
ഈ ലൈൻ തുടർച്ചയായ രീതിൽ നാല് തവണകളായി തീഗോളങ്ങളോടെ താഴേക്കു വന്ന ശബ്ദം പേടിപ്പിക്കുന്നതായിരുന്നു. വിവരം പറയാൻ സൗത്ത് സെക്ഷനിലേക്ക് ഫോൺ ചെയ്തിട്ട് ലഭിക്കാതെ വന്നപ്പോൾ തിരുവനന്തപുരത്തേക്ക് വിളിച്ചു പറഞ്ഞു.
രാത്രി ആയത് കൊണ്ട് ഒന്നും ചെയ്യാനാകില്ല എന്ന കാരണത്താൽ വന്നവർ ലൈൻ പോലും ഓഫ് ചെയ്യാതെ മടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത് 11 കെവി ലൈൻ മിക്കയിടത്തും കരിഞ്ഞ് കമ്പി പുറത്തേക്ക് കാണുന്ന നിലയിലാണ് കടകളുടെ അടുത്തായി ആണ് ലൈൻ താഴ്ന്നു കിടക്കുന്നത്.
വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ വിടിന്റെ മുന്നിലൂടെയാണ് ലൈൻ വയർ കിടക്കുന്നത് രാവിലെ 10 മണിയായിട്ടും അധികൃതർ എത്തിയില്ലെന്നും പരാതിയുണ്ട്.