ഫംഗസ് – 1ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?


സൂ​ക്ഷ്മ​ജീ​വി​ക​ൾ ഏ​താ​യാ​ലും അ​വ​യെ നേ​രി​ടാ​നും ചെ​റു​ത്തു തോ​ൽ​പി​ക്കാ​നും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രമാ​കാ​തെ ശ​രീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​മ്മു​ടെ​യെ​ല്ലാം ശ​രീ​ര​ത്തി​ൽ ത​ന്നെ സ​ഹ​ജ​മാ​യ ഒ​രു ക​ഴി​വു​ണ്ട്. ഈ ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ പോ​റ​ലു​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് പ്ര​തി​രോ​ധശേ​ഷി കു​റ​യു​ന്നത്.

തീ​രെ നി​സാ​ര​മാ​യ ച​ർ​മ രോ​ഗ​ങ്ങ​ൾ മു​ത​ൽ ശ്വാ​സം മു​ട്ട​ലും തു​ട​ർ​ന്ന് മ​ര​ണ​വും വ​രെ സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​ക​ൾ വ​രെ​യു​ള്ള പ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഫം​ഗ​സ് കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. പ​ല​രും ഭ​യ​ത്തോ​ടെ​യാ​ണ് ഫം​ഗ​സ് വാ​ർ​ത്ത​ക​ൾ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

ചില ചർമരോഗങ്ങൾ…
ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കാ​റു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ൾ​ക്ക് നാ​ട്ട​റി​വു​ക​ൾ അ​നു​സ​രി​ച്ച് വ​ട്ട​ച്ചൊ​റി എ​ന്ന് പ​റ​യാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പ​ല ച​ർ​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഫം​ഗ​സ് ബാ​ധ മൂ​ലം ആ​യി​രി​ക്കും. ത​ല​യോ​ട്ടി​യി​ലെ ച​ർ​മ്മം, താ​ടി, കാ​ൽ​പ്പാ​ദം, ഊ​രു​സ​ന്ധി, ന​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ചൊ​റി​ച്ചി​ലും പ​ഴു​പ്പും കൂ​ടു​ത​ൽ പേ​രി​ലും ഫം​ഗ​സ് ബാ​ധ​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണ്.

പ്രതിരോധശേഷി കുറഞ്ഞാൽ
ചി​ല ഫം​ഗ​സ് ബാ​ധ​യു​ടെ ഫ​ല​മാ​യി ന്യൂ​മോ​ണി​യ ഉ​ണ്ടാ​കു​ന്ന​താ​ണ്. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി തീ​രെ കു​റ​ഞ്ഞ​വ​രി​ൽ ഉ​ണ്ടാ​കു​ന്ന ഏ​തെ​ങ്കി​ലും രോ​ഗ​ത്തി​ന്‍റെ കൂടെ ഫം​ഗ​സ് ബാ​ധ​യും കൂ​ടി​യാ​വു​ക​യാ​ണെ​ങ്കി​ൽ അ​ത് ചി​ല​രി​ലെ​ങ്കി​ലും വൃ​ക്ക​ക​ളി​ലും ഹൃ​ദ​യ​ത്തി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ന്നി​രി​ക്കും.

ഇ​തി​ൻെ​റ തു​ട​ർ​ച്ച​യാ​യി മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. പൊ​ടി​യി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ചി​ല ഫം​ഗ​സ് ബാ​ധ​ക​ൾ ശ്വാ​സ​കോ​ശ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​റു​മാ​റാ​ക്കാ​റു​ണ്ട്.

അകത്തും പുറത്തും
ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഫം​ഗ​സ് ബാ​ധ​ക​ളി​ൽ , അ​വ എ​ത്ര പ​ഴ​ക്ക​മു​ള്ള​താ​ണെ​ങ്കി​ലും ബ​ഹു​ഭൂ​രി​പ​ക്ഷം രോ​ഗി​ക​ളി​ലും ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ൾ അ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്.

ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ൽ പൂ​ർ​ണ​മാ​യ രോ​ഗ​ശ​മ​ന​വും സാ​ധ്യ​മാ​കും. ശ​രീ​ര​ത്തി​ന​ക​ത്തു​ള്ള അ​വ​യ​വ​ങ്ങ​ളി​ൽ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഈ ​വി​ഷ​യ​ത്തി​ലും ഇ​പ്പോ​ൾ നി​ര​വ​ധി അ​റി​വു​ക​ൾ നി​ല​വി​ലു​ണ്ട്.

വസ്ത്രങ്ങളും ഫംഗസും
പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും. അ​ടി​വ​സ്ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ല്ല ചൂ​ടി​ൽ ഇ​സ്തി​രി​യി​ടു​ന്ന​തും തോ​ർ​ത്ത് ദി​വ​സ​വും വെ​യി​ല​ത്ത് ഉ​ണ​ക്കു​ന്ന​തും ഫം​ഗ​സ് ബാ​ധ​ക​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ഒ​രു പ​രി​ധി വ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

പ്രമേഹം, കോവിഡ്, ഫംഗസ്
ഇ​പ്പോ​ൾ കോ​വി​ഡിന്‍റെ അ​ന​ന്ത​ര പ്ര​ശ്ന​മാ​യി ചി​ല ഫം​ഗ​സ് ബാ​ധ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ചയിൽ വന്നിരുന്നു. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രി​ലും പോ​സി​റ്റീ​വ് ആ​യി പി​ന്നെ നെ​ഗ​റ്റീ​വ് ആ​യ​വ​രി​ലും ആ​യ ചി​ല​രി​ലും ആ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നാ​ണു വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്.

കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​ർ പ്ര​മേ​ഹ രോ​ഗി​ക​ൾ ആ​ണെ​ങ്കി​ൽ അ​വ​രി​ൽ ഫം​ഗ​സ് ബാ​ധ​ക​ൾ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്നും കേ​ൾ​ക്കു​ക​യു​ണ്ടാ​യി. വൈ​റ്റ് ഫം​ഗ​സ്, ബ്ളാ​ക്ക് ഫം​ഗ​സ്, യെ​ലോ ഫം​ഗ​സ് എ​ന്നി​ങ്ങ​നെ പ​ല രൂ​പ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ അ​വ​യു​ടെ സ്വ​ഭാ​വം.

ഇ​തി​ന്‍റെ അ​ന​ന്ത​ര ഫ​ല​മാ​യി കാ​ഴ്ച​യും ചി​ല​പ്പോ​ൾ ക​ണ്ണും ന​ഷ്ട​പ്പെ​ടാ​നും ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​നും ഉ​ള്ള സാ​ധ്യ​ത​യു​ണ്ടാ​കാം എ​ന്നും കേ​ൾ​ക്കാ​ൻ ക​ഴി​യു​ക​യു​ണ്ടാ​യി.
(തുടരും)

 

Related posts

Leave a Comment