ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതി അമ്മാളിന് സഹായവുമായി ചിത്രത്തിൽ നായകനായ സൂര്യ.ഇവരുടെ പേരില്‍ പത്തു ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരം സ്ഥിര നിക്ഷേപമായി പത്തു ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്.
പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നുവെന്നാണ് രാഘവ ലേറന്‍സ് പറഞ്ഞത്.ചിത്രത്തിലെ സെന്‍ഗിണി എന്ന കഥാപാത്രത്തില്‍ നിന്നു വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. സിനിമയുടെ അവസാനം പുതിയ വീട്ടിലേക്ക് മാറുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല.
ചെന്നൈയിലെ ഓല മേഞ്ഞ ഒരു കുടിലിലാണ് പാര്‍വതിയും കുടുംബവും താമസിക്കുന്നത്.ഏതാനും ദിവസം മുന്‍പാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ജയ് ഭീം എത്തിയത്. മി
കച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയായ ലിജോ മോളുടെ അഭിനയ മികവും ചര്‍ച്ചയായിക്കഴിഞ്ഞു. അഭിഭാഷക വേഷമാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
-പിജി