ഉ​ച്ച​ത്തി​ൽ ഹോ​ണ​ടി​ച്ച​ത് ചോദ്യം ചെയ്തു; ഇരുപത്തിമൂന്നുകാരനും രണ്ടാനച്ഛനും യുവാവിനോട് ചെയ്തത് കണ്ട് ഞെട്ടി ശ്രീകാര്യത്തുകാർ…

ശ്രീ​കാ​ര്യം: ആ​റ്റി​പ്ര പ​ള്ളി​ത്തു​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​ൻ എ​സ്.​എ​ൽ ഹൗ​സി​ൽ അ​മ്പാ​ടി എ​ന്നു വി​ളി​ക്കു​ന്ന ആ​ന​ന്ദ് (23), ഇ​യാ​ളു​ടെ ര​ണ്ടാ​ന​ച്ഛ​ൻ ക​ബീ​ർ (48) എ​ന്നി​വ​രെ​യാ​ണ് തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 8.30 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​നി​ൽ അ​യ​ൽ​വാ​സി​യാ​യ ര​ഞ്ജി​ത്തി​നെ പ്ര​തി​ക​ൾ വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നു നേ​രെ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു വ​ന്ന പ്ര​തി ക​ബീ​ർ, ഉ​ച്ച​ത്തി​ൽ ഹോ​ണ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment