മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിംഗ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ ‘കെയർ’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു.
റിയാലിറ്റി ഷോ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങൾ മാറിമറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്.
പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാൾ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി.
പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസിലായി. -ആര്യ