ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; സ്ഥലത്തെത്തിയ പോ​ലീ​സി​നു​നേ​രെ ആക്രമണം; ഒരു പോലീസുകാരന് പരിക്ക്

വി​ഴി​ഞ്ഞം: ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ങ്ങ​ൾ ത​മ്മി​ൽ രാ​ത്രി​യി​ൽ ഏ​റ്റു​മു​ട്ടി. വി​വ​രം അ​ന്വേ​ഷിച്ചു​പോ​യ പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം. മാ​ര​കാ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു.​

പ്രതികളിൽ ഒ​രാ​ളെ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ് സം​ഭ​വം.പാ​ല​ത്തി​നു സ​മീ​പം പ​ത്തോ​ളം വ​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു.

അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​ജി​ത്കു​മാ​റും പോ​ലീ​സു​കാ​രാ​യ ദീ​പു, സാ​ജ​ൻ എ​ന്നി​വ​ർ ഉ​ട​ൻ ത​ന്നെ അ​ടി​മ​ല​ത്തു​റ​യി​ൽ എ​ത്തി. പോ​ലീ​സ് ജീ​പ്പ് ക​ണ്ട് കു​റ​ച്ചു​പേ​ർ ഇ​രു​ളി​ൽ ഓ​ടി മ​റ​ഞ്ഞെ​ങ്കി​ലും പു​ല്ലു​വി​ള സ്വ​ദേ​ശി ഷി​ബു ഉ​ൾ​പ്പെ​ടെ ചി​ല​ർ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ചു .

ഷി​ബു​വി​നെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് പോ​ലീ​സി​നെ ആ​ക്ര​മി​ക്കുകയായിരുന്നു.

കോ​ൺ​സ്റ്റ​ബി​ൾ ദീ​പു​വി​ന്‍റെ ഇ​ട​തു കൈ​ക്ക് പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്തു നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി പ്ര​തി​യാ​യ ഷി​ബു​വി​നെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ ദീ​പു വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related posts

Leave a Comment