സിനിമക്കാര്‍ക്ക് തൊഴില്‍ ഒരുപാട് കിട്ടുന്നു എന്നതിനാല്‍ ഒടിടിയെ പ്രോല്‍സാഹിപ്പിക്കണമെന്ന ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന കണ്ടു.
ഉണ്ണികൃഷ്ണന് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന്ശാന്തിവിള ദിനേശ്. എന്റെ പടമായ ആറാട്ട് തിയറ്ററില്‍ കളിക്കും, പക്ഷെ ഒടിടി വരുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തിയറ്ററുകാരുടെ വിഷമം ഞങ്ങള്‍ മനസിലാക്കുന്നു,
പക്ഷെ ഞങ്ങളുടെ പടം ഒടിടിയില്‍ കളിക്കുമെന്ന് ദിലീപും ആന്റണി പെരുമ്പാവൂരുമൊക്കെ പറഞ്ഞത് പോലുള്ള നിലപാടാണ് ബി ഉണ്ണികൃഷ്ണന്റേത്.
കേരളത്തിലെ തിയറ്ററുകള്‍ എല്ലാം പൂട്ടി, ഒടിടി മാത്രമാകുന്ന ഒരു ഘട്ടം വരുമ്പോള്‍ ഇന്ന് 65 കോടിയൊക്കെ പറയുന്ന മരയ്ക്കാര്‍ പോലുള്ള ഒരു സിനിമയുമായി ചെന്നാല്‍ അവര്‍ ചിലപ്പോള്‍ ആറരക്കോടിക്കു വേണമെങ്കില്‍ എടുക്കാമെന്ന് പറയും.
ഈ സാഹചര്യത്തില്‍ പടം കിട്ടുന്ന വിലയ്ക്ക് അവര്‍ക്കു നല്‍കേണ്ടി വരും. വരും കാലത്ത് ഒടിടി ചതിക്കാന്‍ പോവുന്നത് ഇങ്ങനെയായിരിക്കുമെന്നാണ് എന്റെ മനസ് പറയുന്നതെന്ന്ശാന്തിവിള ദിനേശ്