മോൻസൺ പോക്സോ കേസ്: പോലീസ് പീഡനത്തിനെതിരെ ക​ള​മ​ശേ​രി ഗ​വൺമെന്‍റ് മെ​ഡി​ക്ക​ല്‍  കോളജിലെ ഡോക്ടർ പ്രിയ ഹൈക്കോടതിയിൽ

 

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ അ​സിസ്റ്റന്‍റ് പ്ര​ഫ. ഡോ. ​വി. പ്രി​യ പോ​ലീ​സ് പീ​ഡ​ന​മാ​രോ​പി​ച്ചു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

ഇ​വ​ര്‍​ക്കു മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ചോ​ദ്യംചെ​യ്യാ​ന്‍ വി​ളി​പ്പി​ക്ക​രു​തെന്നു നി​ര്‍​ദേ​ശി​ച്ച ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

പോ​ക്സോ കേ​സി​നെ​ത്തു​ട​ര്‍​ന്നു​ള്ള മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ബ​ല​മാ​യി ത​ന്‍റെ മു​ന്നി​ല്‍​നി​ന്നു പി​ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടു പെ​ണ്‍​കു​ട്ടി​യെ താ​ന്‍ ത​ട​ഞ്ഞു​വ​ച്ചെ​ന്നു ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ഡോ. ​പ്രി​യ​യു​ടെ ആ​രോ​പ​ണം.

ഒ​ക്ടോ​ബ​ര്‍ 27ന് ​പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക്രൈം​ബ്രാ​ഞ്ച് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു തി​രി​ച്ചു വി​ളി​ക്കാ​മെന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് ര​ണ്ടു പോ​ലീ​സു​കാ​ര്‍ വാ​തി​ല്‍ ത​ള്ളി​ത്തു​റന്നു മു​റി​യി​ലേ​ക്കു ക​യ​റി​വ​ന്നു പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​തെ​ന്നു ഡോ​ക്ട​റു​ടെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​നും ക​ള​മ​ശേ​രി പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​ര​യെ ത​ട​ഞ്ഞു​വ​ച്ചെ​ന്നാ​രോ​പി​ച്ചു ത​നി​ക്കെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഹ​ര്‍​ജി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. ഹ​ര്‍​ജി 26നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Related posts

Leave a Comment