മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് സ്നേഹ. നടന് പ്രസന്നയാണ് സ്നേഹയുടെ ഭര്‍ത്താവ്. നിക്ഷേപ തട്ടിപ്പിന് താരം ഇരയായിരിക്കുന്നു. കഴിഞ്ഞ ദിവസം സ്നേഹ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ലക്ഷങ്ങള്‍ മുടക്കിയ താരത്തിന്റെ പണം നഷ്ടമായി എന്നാണ് പരാതി. രണ്ടു പേര് ചേര്‍ന്നാണ് സ്നേഹയെ വഞ്ചിച്ചിരിക്കുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.
ചെന്നൈയിലെ കാണത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് നടി സ്നേഹ പരാതി നല്‍കിയിരിക്കുന്നത്. 26 ലക്ഷം രൂപ ഒരു സ്വകാര്യ കയറ്റുമതി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പ്രതിമാസം വലിയ തുക ലാഭമായി തിരിച്ചുതരുമെന്ന് പറഞ്ഞാണ് കമ്പനി നിക്ഷേപം സ്വീകരിച്ചതത്രെ. എന്നാല്‍ കബളിപ്പിക്കപ്പെട്ടു.
സിമന്റ്-ധാതു കയറ്റുമതി കമ്പനിയിലാണ് സ്നേഹ പണം നിക്ഷേപിച്ചത്. മുടക്കിയ തുകയുടെ നിശ്ചിത ശതമാനം ഓരോ മാസം തിരിച്ചുതരുമെന്നായിരുന്നു വാഗ്ദാനം. വലിയ ലാഭം ഓരോ മാസവും തിരിച്ച് കൈയിലെത്തുമെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്.
രണ്ടു പേര് ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ്. ഇവരെ പ്രതി ചേര്‍ത്താണ് സ്നേഹയുടെ പരാതി.നിക്ഷേപം നടത്തിയിട്ട് മാസങ്ങളായെങ്കിലും ലാഭമോ മുതലോ തിരിച്ചുകിട്ടിയില്ല. തുടര്‍ന്ന് സ്നേഹ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. കൃത്യമായ ലാഭവിഹിതം തരണം, അല്ലെങ്കില്‍ മുടക്കിയ പണം തിരിച്ചുതരണം എന്ന് സ്നേഹ കമ്പനിയെ അറിയിച്ചു.
എന്നാല്‍ ഇവര്‍ പണം തിരികെ നല്കാന് തയാറായില്ല. മാത്രമല്ല, ഭീഷണി മുഴക്കുകയും ചെയ്തു.ഇതോടെയാണ് സ്നേഹ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. കാണത്തൂര്‍ പോലീസ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയാണ്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായാല്‍ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കേസ് കൈമാറുമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിയുടെ മുതലാളിമാരായ രണ്ടുപേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അതേസമയം കമ്പനി പൊളിഞ്ഞുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കും. ഓണ്‍ലൈന്‍ വഴിയാണ് സ്നേഹ പോലീസില്‍ പരാതിപ്പെട്ടത്.കമ്പനികളെ കുറിച്ച് വിശദമായി അന്വേഷിക്കാതെ നിക്ഷേപം നടത്തരുതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
തമിഴ്നാട്ടില്‍ ഒട്ടേറെ കടലാസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനികളുടെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഇരട്ടി പണം ഒരു വര്‍ഷത്തിനകം തിരിച്ചുകിട്ടുമെന്നും വാഗ്ദാനം ചെയ്താണ് പണം സ്വീകരിക്കുന്നത്.