ഇപ്പോള്‍ കുറുപ്പിന് പ്രായം 76 ! കുറുപ്പ് സഹായിക്കുന്ന കുറച്ചുപേര്‍ ഈ നാട്ടിലുണ്ട്;കുറുപ്പ് മരിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ബന്ധുവായ രാധാകൃഷ്ണന്‍…

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്.

എല്ലാ ഭാഷകളിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. അതേ സമയം ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുവായ രാധാകൃഷ്ണന്‍.

കുറുപ്പ് ഇതുവരെ മരിച്ചിട്ടില്ലെന്നും മരിച്ചാല്‍ താന്‍ അറിയുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. കുറുപ്പിന് ഇന്‍ഷുറന്‍സിന്റെ ഒരു പൈസ കിട്ടാന്‍ ഉണ്ടായിരുന്നു.

അന്ന് ഗള്‍ഫിലാണ്. മരിച്ചു കഴിഞ്ഞാല്‍ പൈസ കിട്ടും, അതുകൊണ്ട് ആരുടെയെങ്കിലും ഒരു ഡെഡ് ബോഡി വേണമെന്ന് എന്റെ ചേട്ടന്‍ മധുവിന്റെ അടുത്ത് പറഞ്ഞു.

മധുവിനെ പിന്നെ കേസില്‍ പ്രതിയാക്കി. മധുവിന്റെ അടുത്ത് പറഞ്ഞപ്പോള്‍ മധു പറഞ്ഞു, ബോഡി എടുക്കാന്‍ പറ്റത്തില്ല.

അതുകഴിഞ്ഞ് ചോദിച്ചു, ക്ലോറോഫോം സംഘടിപ്പിച്ചു തരാമോ, കാരണം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടത്തില്ല അതുകൊണ്ടാണെന്ന് പറഞ്ഞു.

അപ്പോള്‍ ചേട്ടന്‍ ചോദിച്ചു, എന്തിനാണെന്ന്, അത് പിള്ളാര്‍ക്ക് പഠിക്കാനാണെന്ന് ആയിരുന്നു മറുപടി. അത് സംഘടിപ്പിച്ച് കൊടുത്തു.

മധുവിനോട് മാവേലിക്കര ചെറിയനാട് വരെ പോകാമെന്ന് പറഞ്ഞ് വിളിച്ചു. പക്ഷേ, അമ്മയ്ക്ക് അന്ന് നെഞ്ചുവേദന വന്നതിനാല്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിനാല്‍ ചേട്ടന് ആ കൂടെ പോകാന്‍ പറ്റിയില്ല.

കാര്‍ ചെറിയനാട് പാലത്തില്‍ നിന്ന് താഴേക്ക് വയലിലേക്കിട്ട് കത്തിച്ചു. പോലീസ് വന്നു സുകുമാരക്കുറുപ്പിന്റെ ഭാര്യയോട് ചോദിച്ചു, അവര്‍ ഇത് സുകുമാരക്കുറുപ്പല്ല എന്ന് പറഞ്ഞു.

‘അടിവസ്ത്രം തന്റെ ചേട്ടന്റേതല്ലെന്ന് അവര്‍ പറഞ്ഞു. ആ വിവരം അറിഞ്ഞ് പൊലീസ് ഉടനെ അന്വഷണം തുടങ്ങി. നേരെ ഇവിടെ വന്നു.

ചേട്ടനെ വന്ന് കണ്ടിട്ട് പറഞ്ഞു, സുകുമാരക്കുറുരപ്പ് അല്ല മരിച്ചിരിക്കുന്നതെന്ന്. ഞങ്ങള്‍ക്ക് അതിനുള്ള തെളിവ് കിട്ടി.

മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് പ്രൊഫസര്‍ അളിയനാണ്, ഐജി മധുസൂധനന്‍ സാറ്. അപ്പോ ഈ കക്ഷി അങ്ങോട്ട് വിളിച്ച് പറഞ്ഞു, മധുവിനെ അവിടെ ഇട്ടേക്കരുത് പെട്ടെന്ന് പറഞ്ഞുവിട്ടേക്കണം എന്ന് പറഞ്ഞു.

ഉടനെ ജീപ്പില്‍ കൊണ്ടു വന്ന് വീട്ടില്‍ വിട്ടു. അവര് തോക്ക് ഒക്കെയായിട്ടാണ് വീട്ടില്‍ വന്നത്. സുകുമാരക്കുറുപ്പിന് മൂന്ന് പാസ്‌പോര്‍ട്ട് ഉണ്ട്. പോലീസ് വന്ന തപ്പിയപ്പോള്‍ അതില്‍ ഒരെണ്ണം ലഭിച്ചു,

സുകുമാരക്കുറുപ്പ് എന്തെങ്കിലും കാരണവശാല്‍ മരണപ്പെട്ടാല്‍ താന്‍ അറിയുമെന്നും സഹോദരന്‍ പറഞ്ഞു. കാരണം ഇവിടെ ബന്ധുക്കാരുണ്ട്. അത് അറിഞ്ഞേ പറ്റൂ.

സംഭവം നടക്കുന്ന സമയത്ത് തന്നെ രണ്ടുപ്രാവശ്യം ഇവരുടെ കുടുംബക്ഷേത്രത്തില്‍ അദ്ദേഹം വന്നിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരിക്കുവാ. അത് എനിക്ക് അറിയം. ചേട്ടന്‍ പോകണ്ടാന്ന് പറഞ്ഞു, എങ്കിലും ഞാന്‍ പോയി.

എനിക്ക് കൃത്യമായിട്ട് ആളെ മനസിലായി. ‘എടാ എന്തുണ്ടെടാ വിശേഷം’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘മിണ്ടി പോകരുതെന്ന്.’ ആ സംഭവം നടന്നതിനു ശേഷം 85ലും 86ലും സുകുമാരക്കുറുപ്പ് നാട്ടില്‍ വന്നു. പൊലീസുകാര് തപ്പി നടക്കുന്ന സമയത്ത് നാട്ടില്‍ വന്ന് അമ്പലത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തിട്ട് പോയതാ.

ഈ സംഭവത്തിനു ശേഷം അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. അതില്‍ എനിക്ക് അയാളോട് ദേഷ്യമുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അയാള്‍ക്ക് താടിയൊന്നും ഇല്ലായിരുന്നു. അമ്പലത്തില്‍ കണ്ടപ്പോള്‍ താടി ഉണ്ടായിരുന്നു.

സുകുമാരക്കുറുപ്പിന്റെ ഭാര്യ നല്ല ഭംഗിയായി ജീവിക്കുന്നെന്നും അവര്‍ മറ്റൊരു വിവാഹം കഴിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ട് ആണ്‍മക്കളാണ് സുകുമാരക്കുറുപ്പിന്.

രണ്ടുപേരും ഇപ്പോള്‍ ഗള്‍ഫിലാണ്. മധുചേട്ടന് സബ് ജയിലില്‍ വസ്ത്രം കൊണ്ട് കൊടുക്കാന്‍ പോയി വരുന്ന വഴിക്കാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. മനസ് വിഷമിച്ചാണ് ചേട്ടന്‍ മരിച്ചത്.

സുകുമാരക്കുറുപ്പ് പണി തുടങ്ങി വെച്ച വീട് ഇപ്പോള്‍ കുടുംബത്തിന്റെ പേരിലല്ല. പഞ്ചായത്തിന്റെ കസ്റ്റഡിയിലാണ്. സര്‍ക്കാര്‍ ഏറ്റെടുത്തു.

സുകുമാരക്കുറുപ്പിന്റെ പേരില്‍ വസ്തുവില്ലെന്നും അതുകൊണ്ട് ആര്‍ക്കും എന്തും ചെയ്യാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ ഈ വീട്ടില്‍ ആടുണ്ട്, പിള്ളാര് കള്ളുകുടിച്ചിട്ട് പോയ കുപ്പികളുണ്ടെന്നും പറയുമ്പോള്‍ എല്ലാം കൃത്യമായി പറയേണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

സുകുമാരക്കുറുപ്പ് ക്രൂരവനാണെന്ന് പറയാന്‍ പറ്റില്ലെന്നും നാട്ടുകാരെ സഹായിക്കുമെന്നും വാരിക്കോരി കൊടുക്കുമായിരുന്നെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഗള്‍ഫില്‍ നല്ല കമ്പനിയില്‍ ജോലി ഉണ്ടായിരുന്നതാ.

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വേണ്ടി ആര്‍ത്തി കാണിച്ചതാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കുറുപ്പ് സിനിമ പോയി കാണുമെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം വണ്ടാനത്തുണ്ടെന്നും അദ്ദേഹം മരിച്ചാല്‍ ആ സെക്കന്‍ഡില്‍ ഇവിടെ വിവരം അറിയുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഇന്നേവരെ മരിച്ചിട്ടില്ലെന്നാണ് എന്റെയൊരു വിശ്വാസം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ 76 വയസുണ്ട്. പട്ടാളത്തില്‍ നിന്ന് മുങ്ങിയിട്ടാണ് ഗള്‍ഫില്‍ പോകുന്നത്.

കുറുപ്പിന്റേത് പ്രണയവിവാഹമല്ല, വീട്ടുകാരു പോയി ആലോചിച്ച് നടത്തിയ വിവാഹമാണ് നടത്തിയത്. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ പൊലീസ് സഹായിച്ചതല്ലെന്നും സുകുമാരക്കുറുപ്പ് സഹായിക്കുന്ന കുറച്ചുപേര്‍ ഈ നാട്ടിലുണ്ടെന്നും അവരാണ് കുറുപ്പിനെ രായ്ക്കുരായ്മാനം ഇവിടെ നിന്ന് കടത്തിവിട്ടതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Related posts

Leave a Comment