സ്വഭാവിക ജനനത്തില്‍ അമ്മയും മകളും ബന്ധപ്പെടുന്നത് പൊക്കിള്‍ കൊടിയിലൂടെയാണ്. പക്ഷേ, ദത്തെടുക്കലില്‍ ആ ബന്ധം ഒരു ഉന്നതമായ ശക്തിയിലൂടെയാണ്.
ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാന്‍ സാധിക്കാത്തതാണ്. അത് രണ്ട് വട്ടം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ഹൃദയത്തില്‍ നിന്നു ജന്മം നല്‍കിയാണ് ഞാന്‍ അമ്മയായത്.
മാതൃത്വത്തിന്റെ സന്തോഷം ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. എനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മയാവുക എന്നത് കുട്ടിയുണ്ടാവുക എന്നതായല്ല കാണേണ്ടത്.
എനിക്ക് അത് എളുപ്പമായിരുന്നു. ഞാനാണ് അവരെ തെരഞ്ഞെടുത്തത്. അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന ഉറപ്പിനായാണ് ഞാന്ബാക്കി ജീവിതം ജീവിക്കുന്നത്. –സുസ്മിത സെൻ