അന്തിക്കാട്: പ്രായപൂർത്തിയായ കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസിയുടെ ഭാര്യ ഗുണ്ടാ നേ താവിനൊപ്പം അറസ്റ്റിൽ.
ഗുണ്ടാനേതാവും ആലപ്പുഴ മായിത്തറ സ്വദേശിയുമായ അരുണ്‍ എന്ന ഡോണ്‍ അരുണിനെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ അന്തി ക്കാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.കെ. അസീസ് സിപിഒ മാരായ അജിത്, ഷാനവാസ്,എസ്സിപിഒ രാജി എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്.
ഗുണ്ടാനേതാവ് പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ റോബറി കേസിലും ആലപ്പുഴ, ചേർത്തല, മുഹമ്മ, എന്നിവടങ്ങളിൽഅടിപിടിക്കേസിലും, മലപ്പുറത്തു പൊതുമുതൽ നശിപ്പിച്ച കേസിലും പ്രതിയാണ്.
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഗുണ്ടാ നേതാവുമായി യുവതി ഒളി ച്ചോടുകയായിരുന്ന.ു ഭർത്താവിന്റെ മൂന്നുലക്ഷത്തോളം രൂപയും 40 പവൻ സ്വർണവും ഇവർ തന്ത്രപൂർവം കൈക്കലാക്കിയിരുന്നു.