അച്ഛനൊപ്പമുള്ള ഓർമ്മകൾ അയവിറക്കി നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ. ഒരു വർഷത്തിലേറെയായി അദ്ദേഹം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുപ്രിയ ഏക മകളാണ്.
സുപ്രിയയുടെ വാക്കുകൾ… “കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു.
എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു.
അച്ഛനായിരുന്നു എന്റെ എല്ലാം! അദ്ദേഹം എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു.
ഞാൻ ഏകമകളാണെങ്കിലും, സ്കൂളിലും കോളജിലും ഞാൻ നടത്തിയ തിരഞ്ഞെടുപ്പുകളോ, അല്ലെങ്കിൽ ഞാൻ ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലും നഗരവും, അല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷൻ എന്നിവയൊന്നും അച്ഛൻ വിലക്കിയില്ല.
എന്നെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ഇഷ്ടം അടിച്ചേൽപ്പിച്ചില്ല. ഞാൻ തളർന്നാലും പരാജയപ്പെടുമ്പോഴും സഹായിക്കാൻ എപ്പോഴും നിഴലായി കൂടെനിന്നു.
എന്റെ സത്യസന്ധത, നേരെ സംസാരിക്കാനുള്ള എന്റെ കഴിവ്, എന്റെ ശക്തി എന്നിങ്ങനെ എനിക്ക് ഇന്ന് അംഗീകാരം ലഭിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് എനിക്ക് പാരമ്പര്യമായി ലഭിച്ചു.
പിന്നെ എന്നെ ഞാനെന്ന നിലയിൽ ആളാകാൻ പഠിപ്പിച്ചതിന് ശേഷം, അദ്ദേഹം എന്റെ മകൾ അല്ലിക്കും അത് തന്നെ ചെയ്തു
അവൾ ജനിച്ച ദിവസം മുതൽ ഡാഡി അവളുടെ ഒപ്പം കുതിച്ചു. എന്റെ അമ്മയോടൊപ്പം അവളുടെ സ്ഥിരം കൂട്ടുകാരനായിരുന്നു.
സ്കൂളിലും സംഗീത ക്ലാസുകളിളും അവളെ കൂട്ടിക്കൊണ്ടുപോയും തിരികെക്കൊണ്ടുവന്നും അവളുടെ ‘ഡാഡി’ കൂടിയായി. അദ്ദേഹത്തിന്റെ ലോകം “ആലി”യെ ചുറ്റിപ്പറ്റിയായിരുന്നു!
അച്ഛന് ക്യാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു.
ഒരുവശത്ത്, മിക്ക ആളുകളുടെയും മുന്നിൽ എല്ലാം ശരിയാണെന്ന് നടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമ്പോൾ, രോഗത്തിന്റെ വിപുലമായ ഘട്ടം അറിഞ്ഞുകൊണ്ട് വരാനിരിക്കുന്ന വിനാശത്തെ മുൻകൂട്ടി കണ്ട് സ്വകാര്യ ദുഃഖവുമായി ഞാൻ പോരാടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷം ഞാൻ ആശുപത്രികളിലും പുറത്തും ചെലവഴിച്ചത് എന്റെ അച്ഛന്റെ കൈപിടിച്ചാണ്.
എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഈ പാത ഒരു പരിധിവരെ താങ്ങാനാവുന്നതാക്കി. അമ്മാവന്മാരും അമ്മായിമാരും ചുറ്റും കൂടി. ചില സുഹൃത്തുക്കൾ ദിവസവും വിളിച്ചു.
ചിലർ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ ഏറ്റവും വലിയ ജീവിത നൗക എന്നിലേക്കെത്തിച്ചത് മെഡിക്കൽ പ്രൊഫഷണലുകൾ ആണ്.
എന്റെ അച്ഛനെ പരിചരിച്ചതിന് ലേക്ഷോറിലെയും അമൃത ഹോസ്പിറ്റലിലെയും ജീവനക്കാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോൾ, വിമൽ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.
ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറ്റവും നിർണായകമായ തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞത്.
അവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ച ശേഷം അച്ഛന്റെ ചിതാഭസ്മം ഏറ്റുവാങ്ങിയ നിമിഷത്തിൽ അദ്ദേഹത്തിന് ഇഷ്ടമുള്ള ചൽത്തേ ചൽത്തേ… എന്ന ഗാനം കൊണ്ടാണ് സുപ്രിയ പോസ്റ്റ് അവസാനിപ്പിച്ചത്.