ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്.
ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന് ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു.
ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം.
സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.