കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും ഒരുമിച്ചു സെമിത്തേരിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി.
ഇന്നു രാവിലെ 7.30നാണ് പാന്പാടിക്കു സമീപ പ്രദേശത്തുള്ള ഒരു പള്ളിയുടെ സെമിത്തേരിയിൽ സ്കൂൾ യൂണിഫോമണിഞ്ഞ് പെണ്‍കുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്.
ഏറെ നേരമായി ഇരുവരും സെമിത്തേരിയിൽ ചെലവഴിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പള്ളി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എപ്പോഴാണ് ഇവർ സെമിത്തേരയിൽ എത്തിയതെന്ന് കാര്യം വ്യക്തമല്ല.
ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി ഇവരോട് വിവരങ്ങൾ ചോദിച്ചു. ഇതോടെയാണ് യൂണിഫോമണിഞ്ഞ പെണ്‍കുട്ടി പാന്പാടിയ്ക്കു സമീപ പ്രദേശത്തുള്ള സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണെന്ന് മനസിലായത്.
നാട്ടുകാർ ഇടപെട്ട് ഇരുവരെയും ഇവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.