അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്ക്കുമ്പോള് നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. അന്നത്തെപ്പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോഴും വിളിക്കും.
പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോയെന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്.
അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന് പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നതു കണ്ടാല്‍ അച്ഛന് സന്തോഷമാവും.
അത്രത്തോളം ഓർമകൾ നല്‍കിയാണ് അച്ഛന് പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ വീട്ടില്‍ അച്ഛന് വേറൊരാളാണ്. -ഇന്ദ്രജിത്ത്