കൂത്താട്ടുകുളം: അഞ്ചു കോടിയുടെ പൂജ ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കൂത്താട്ടുകുളത്തെ ലോട്ടറി ഏജന്റ് കിഴകൊന്പ് മോളെപറന്പിൽ ജേക്കബ് കുര്യനാണ് ആ ഭാഗ്യവാൻ.
ജേക്കബിന്റെ കൈവശം വിറ്റഴിക്കാതിരുന്ന ടിക്കറ്റിനാണ് പൂജാ ബംബർ അടിച്ചത്. ടിക്കറ്റ് കൂത്താട്ടുകുളം കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചതായും ജേക്കബ് പറഞ്ഞു.
തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടു ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കുമെന്ന് കരുതിയാണ് വിവരം ആദ്യം വെളിപ്പെടുത്താതിരുന്നതെന്നും ജോക്കബ് പറഞ്ഞു.
RA591801 എന്ന നന്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്. 15 വർഷമായി ലോട്ടറി വ്യാപാരിയായ ജേക്കബ് വിറ്റ ലോട്ടറികൾക്ക് ഒന്നര ലക്ഷം രൂപ വരെ സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക അടിക്കുന്നത്.