കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഗ്രാമീണ ബസ് സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി.
ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ അമ്പതേക്കർ സർവീസാണ് പ്രദേശത്തെ യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. ”
ബസ് സർവീസ് നിർത്തലാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ഇക്കുറി കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്ഥലം എംഎൽഎ പി.എസ് സുപാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം അജിത, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ നേരിട്ട് കണ്ട് നിവേദനം നൽകുകയും യാത്രാക്ലേശം സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ.
നടത്തിയ ഇടപെടലുകളാണ് സർവീസ് പുനരാരംഭിക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മുതൽ രാവിലെ എട്ടിന് കെഎസ്ആർടിസി ബസും ഒന്പതിന് സ്വകാര്യ ബസും അമ്പതേക്കറിൽ നിന്നും സർവീസുകൾ ആരംഭിച്ചു.