ഐഡിയ കൊള്ളാമോ? ഡി​വൈ​ഡ​റു​കളിൽ കാടുപിടിച്ചു കിടക്കുന്നത് ഏക്കർകണക്കിന് സ്ഥലം; ‘പ​ച്ച​ക്ക​റി കൃ​ഷി പ​രി​ഗ​ണി​ക്ക​ണ’മെന്ന ആവശ്യം ശക്തമാകുന്നു



വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ൾ​ക്കു ന​ടു​വി​ലും സ​ർ​വീ​സ് റോ​ഡി​ലു​മു​ള്ള ഡി​വൈ​ഡ​റു​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

ഏ​ക്ക​ർക​ണ​ക്കി​ന് സ്ഥ​ല​മാ​ണ് പാ​ത​ക​ളു​ടെ ന​ടു​വി​ൽ പു​ല്ല് പി​ടി​ച്ച് പാ​ഴാ​യി കി​ട​ക്കു​ന്ന​ത്. ആ​റു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ച്ച വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യു​ടെ ന​ടു​വി​ൽ ത​ന്നെ 100 ഏ​ക്ക​റോ​ളം ഭൂ​മി ഇ​ത്ത​ര​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ചെ​ടി​ക​ൾ വച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഉ​യ​രം കു​റ​ഞ്ഞ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ ചീ​ര, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി ന​ട​ത്താ​നാ​കും. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സം ഉ​ണ്ടാ​കാ​ത്തവി​ധം ഡി​വൈ​ഡ​റു​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന മ​റ്റു പ​ച്ച​ക്ക​റി​ക​ളും പ​രി​ഗ​ണി​ക്ക​ണം.

ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യോ അ​ത​ല്ലെ​ങ്കി​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്കോ നി​ശ്ചി​ത കാ​ല​യ​ള​വ് ക​ണ​ക്കാ​ക്കി സ്ഥ​ലം ന​ൽ​കാ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ൽ ഡി​വൈ​ഡ​റു​ക​ൾ വ്യാ​പ​ക​മാ​യി ഹ്ര​സ്വ​കാ​ല വി​ള​ക​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ചെ​ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ല​നം മ​തി പ​ച്ച​ക്ക​റി കൃ​ഷി​ക്കും. ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽത​ന്നെ ഇ​തി​നു​ള്ള വി​പ​ണി​യും ക​ണ്ടെ​ത്താ​നാ​കും.

Related posts

Leave a Comment