പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ്ആർടിസിയിൽ ഉത്തരവ് ഇറക്കിവിവാദത്തിലായ കെ-സ്വിഫ്റ്റിന്റെ ജനറൽ മാനേജർ കെ.വി.രാജേന്ദ്രനെ കെ എസ് ആർ ടി സി യിൽ നിയമിച്ചു.
ടെക് നിക്കൽ വിഭാഗം ജനറൽ മാനേജരായാണ് നിയമനം. വിവാദമായ ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് സിഎംഡി ബിജു പ്രഭാകരൻ, കെ.വി.രാജേന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കോർപ്പറേഷൻ ഐ ഒ സി യുമായി ചേർന്ന് നടത്തുന്ന എല്ലാ യാത്രാ ഫ്യൂ വെൽ ഔട്ട് ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും പമ്പുകളിൽ ഐ ഒ സി യു മാ യി ചേർന്ന് എൽ ഇ ഡി പരസ്യ ബോർഡുകൾ സ്ഥാപിക്കണമെന്നുമായിരുന്നു നവംബർ 10-ന് കെ- സ്വിഫ്റ്റ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവ്.
അതിന് മുമ്പ് കെഎസ്ആർടി സിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലും കെ.വി.രാജേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതു രണ്ടും വിവാദമായിരുന്നു.കെ-സിഫ്റ്റിന്റെ പ്രവർത്തനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.കെ – സ്വിഫ്റ്റ് തുടങ്ങിയിട്ടില്ലെന്നാണ് കോടതിയിൽ സർക്കാർ അറിയിച്ചിട്ടുള്ളത്.
ഇതിനിടയിലാണ് വിവാദ നടപടികളുമായി നീങ്ങിയ ഉദ്യോഗസ്ഥനു കെ സ്വിഫ്റ്റ് ജനറൽ മാനേജരുടെ ചുമതലയ്ക്കു പുറമേ കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗം ജനറൽ മാനേജരായി നിയമിച്ചിരിക്കുന്നത്.
ടെക്നിക്കൽ വിഭാഗം ജനറൽ മാനേജരുടെ ചുമതല വഹിച്ചിരുന്ന എ.സന്തോഷ് കുമാറിനെ കമേഴ്സ്യൽ ആന്റ്സിവിൽ പ്രോജക്ട്സ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
എസ്റ്റേറ്റ് ഓഫീസറുടെ ചുമതല വഹിക്കുന്ന എം.സി. പ്രദീപ് കുമാറിന് മെക്കാനിക്കൽ എഞ്ചിനീയറുടെ ചുമതല കൂടി നല്കി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും കോമൺപൂളിന്റെ ചുമതലയും ഇതോടൊപ്പം ഉണ്ട്.
എന്നാൽ എസ്റ്റേറ്റ് ഓഫീസർ എന്ന നിലയിൽ കെട്ടിടങ്ങളുടെ വാടകയും മറ്റു തല വരുമാനങ്ങളും ഈടാക്കുന്നതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഈ ചുമതല ചീഫ് ട്രാഫിക് ഓഫീസറുടെ ചുമതലയുള്ള സി.ഉദയകുമാറിന് മാറ്റി നൽകിയുമാണ് സിഎംഡിയുടെ ഉത്തരവ്.