ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ചര്‍ച്ച ചെയ്യുകയാണ് ബിരുദധാരിയായ സ്വാതിയുടെ ജീവിതം.
പ്രസവത്തെ തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സ്വാതിയെ തെരുവോരത്തില് നിന്നു കണ്ടെത്തിയത് ശാരദ അവനിഷ് ത്രിപാഠിയാണ്.
ബിരുദധാരിയായിരുന്നിട്ടു പോലും സ്വന്തക്കാരും ബന്ധുക്കാരും സ്വാതിയെ ഉപേക്ഷിച്ച കഥ കേട്ടാല്‍ ആരുടെയും കണ്ണുനിറയും.
വാരണാസി അസ്സിഘട്ട് ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടയുടെ മുന്പില് നിന്നാണ് സ്വാതിയെ ശാരദ കണ്ടെത്തിയത്.
ശാരദ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സ്വാതി ഇംഗ്ളീഷിലാണ് മറുപടി പറഞ്ഞിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്റെ ജീവിതക്കഥ ഉത്തരമായി അവര്‍ പറയും.
തെക്കേ ഇന്ത്യന്‍ സ്വദേശിയായ സ്വാതി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വാരണാസിയില്‍ വന്നെത്തുകയായിരുന്നു.
പൂര്‍ണ്ണ ആരോഗ്യവതിയായ അവര്‍ക്കു മാനസീക ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നു വീഡിയോ പങ്കുവെച്ച ശാരദ പറയുന്നു.
വിദ്യാസമ്പന്നയായ സ്വാതിക്കു മാന്യമായ ജോലി നല്‍കണമെന്നു ശാരദ തന്റെ കുറിപ്പില്‍ പറയുന്നു.