ഇക്വഡോറിലെ പോലീസുകാര്‍ക്ക് കാത്ത് നില്ക്കാന് സമയമുണ്ടായിരുന്നില്ല. അവര്‍ക്ക് അയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
പോലീസുകാര്‍ ആളെ അന്വേഷിച്ച് എത്തുമ്പോള്‍ അയാളുടെ വിവാഹമായിരുന്നു.
ആ ദിവസമൊന്ന് ആഘോഷിക്കാന്‍ പോലും പോലീസുകാര്‍ അവരെ അനുവദിച്ചില്ല.വരന്റെയും വധുവിന്റെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സംഭവ വികാസങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്.
പോലീസ് വാഹനത്തിനു പിന്നാലെ വധു
വരനെ പോലീസ് കൊണ്ടു പോയതോടെ ആകെ പരിഭ്രാന്തയായി വധു. ആകെ കരഞ്ഞ് നിലവിളിച്ച് വധു പോലീസ് വാഹനത്തിനു പിന്നാലെ വരനെ കൊണ്ടു പോകല്ലേ എന്ന് നിലവിളിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി.
ഇത് കണ്ടു നിന്നവരെയെല്ലാം ആകെ സങ്കടത്തിലും ആശയക്കുഴപ്പത്തിലുമാക്കി.
മറ്റൊരു സത്രീ
ഈ സംഭവത്തിനു പിന്നില്‍ മറ്റൊരു സ്ത്രീ കൊടുത്ത പരാതിയാണെന്നാണ് പറയുന്നത്.
പക്ഷേ, ഇതുവരെയും ആര്‍ക്കും എന്താണ് സംഭവമെന്നോ എന്തിനാണ് വരനെ അറസ്റ്റ് ചെയ്തതെന്നോ ഇതുവരെയും മനസിലായിട്ടില്ല.പക്ഷേ, വിവാഹത്തിന് പങ്കെടുക്കാന്‍ വന്നവരെല്ലാം ഈ സംഭവം കണ്ടതോടെ ആകെ ദേഷ്യത്തിലായി.
വധുവും കൂട്ടരും മറ്റൊരു വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വരന് മുമ്പുണ്ടായിരുന്ന ബന്ധത്തിലുള്ളതാണ് കേസ് കൊടുത്ത സ്ത്രീയെന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്്.
എന്തായാലും വരന് പുറത്ത് എത്തിയാലെ കാരണം എന്താണെന്ന് വ്യക്തമാകു.