വിവാഹബന്ധം വേർപിരിഞ്ഞതോടെ സാമന്തയും നാഗചൈതന്യയും അവരവരുടെ സിനിമകളുമായിട്ടുള്ള തിരക്കുകളിലാണ്.
നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ തരംഗമാവാന്‍ നില്‍ക്കുകയാണ് സാമന്ത.
അല്ലു അര്ജുന് നായകനായിട്ടെത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഈ സിനിമയിലൂടെയാണ് ലേശം ഗ്ലാമറസ് ആവാന്‍ സാമന്ത എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത്.
പുഷ്പ എന്ന അല്ലു അര്ജുന് സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായി മാറുന്ന തരത്തിലാണ് സാമന്തയുടെ ഐറ്റം സോംഗ് നിര്‍മിക്കുന്നത്.
അതു വമ്പന്‍ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്കു കാരണമാവുകയും ചെയ്തു. സാമന്തയെ ഇതുവരെ കാണാത്ത വിധത്തിലുള്ള അള്‍ട്രാ ഗ്ലാമറസ് ആയിട്ടിയാരിക്കും പുഷ്പയിലെ ഐറ്റം ഗാനത്തില്‍ കാണുക.
എന്തുകൊണ്ടാണ് ആളുകള്‍ ഇത് ആശ്ചര്യത്തോടെ നോക്കിക്കാണുന്നു എന്നതിന്റെ കാരണവും പുറത്ത് വന്നിട്ടുണ്ട്.
നടന് നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിനുശേഷം ഇതുപോലെ ശരീരം കാണിച്ചുള്ള ഗ്ലാമറസ് റോളുകള്‍ സാമന്ത ഒരിക്കലും ചെയ്തിട്ടില്ല.
ഇത്തരം കഥാപാത്രങ്ങളിലൂടെ അക്കിനേനി കുടുംബത്തെ അനാദരിക്കാന്‍ അവള് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് അതിനു കാരണം.
അതുകൊണ്ട് തന്നെ സിനിമകളില്‍ ഗ്ലാമറസ് അല്ലാത്ത വേഷങ്ങള്‍ തന്നെ ചെയ്തു. എന്നാല്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഉടന്‍ തന്നെ സാമന്ത ഒരു ഐറ്റം നമ്പര്‍ ചെയ്യാന്‍ സമ്മതിച്ചു.
നാഗ ചൈതന്യ ഒരു യാഥാസ്ഥിതികന് ആയിരിക്കാമെന്നും ഭാര്യയായിരുന്നപ്പോള്‍ സാമന്തയ്ക്ക് അദ്ദേഹം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാവും എന്നും ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.
അന്നൊക്കെ എന്തുകൊണ്ടാണ് സാമന്ത ഇത്തരം വേഷങ്ങള്‍ ചെയ്യാതിരുന്നത് എന്ന ചോദ്യം ഉയരുകയാണ്. ചിലര്‍ നാഗ ചൈതന്യയെ പിന്തുണയ്ക്കുന്നുണ്ട്.
എന്നാല്‍ ഒരു യാഥാസ്ഥിതികന് ആയിരുന്നെങ്കില്‍ നാഗ ഒരിക്കലും ഒരു നടിയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് ചിലര്‍ പറയുന്നത്.
നടിയെ വീണ്ടും സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഐറ്റം സോംഗ് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നാണ് കരുതുന്നത്.
തപ്സി പന്നുവിന്റെ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറില്‍ സാമന്ത ബോളിവുഡിലേക്കുകൂടി പ്രവേശിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് അറിയുന്നത്.