ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഔഡി കാറിലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം.
സൈജു.എം. തങ്കച്ചന് മോഡലുകളെ പിന്തുടര്ന്നത് ദുരുദ്ദേശത്തോടെയെന്നും അന്വേഷണ സംഘം പറഞ്ഞു.
പെണ്‍കുട്ടികളെ ഹോട്ടലിലോ അല്ലെങ്കില്‍ ഇയാളുടെ വീട്ടിലോ തങ്ങാനായി നിര്‍ബന്ധിപ്പിച്ചതായി ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.
പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്ലെന്നാണ് സൂചന.
അതിനു വഴങ്ങാതെ പെണ്‍കുട്ടികളുടെ വാഹനം അമിതവേഗത്തില്‍ പോയപ്പോഴാണ് അപകടം നടന്നത്.
ഡിജെ പാർട്ടിക്കു വരുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം സൈജുവിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
ഇതിനിടെ, മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ അന്വേഷണ സംഘം ഇന്നു കോടതിയില്‍ ഹാജരാക്കും.
സൈജുവിന്റെ കാക്കനാടുള്ള ഓഫീസിനു സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടി.
കാറിൽ കിടക്കയും
ഉപയോഗിച്ച വില കൂടിയ ഇനം ഗര്‍ഭനിരോധന ഉറകളുടെ ഒരു ഡസന്‍ കവറുകള്‍, ഉപയോഗിക്കാത്ത ഗര്‍ഭനിരോധന ഉറകള്‍,
ഡിജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകള്‍, പെഗ് മെഷറും ഗ്ലാസുകളും, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക ഇവയെല്ലാം മോഡലുകളുടെ പിന്തുടര്‍ന്ന വെളുത്ത ഔഡി കാറിലുണ്ടായിരുന്നു.
കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡര്‍ അപ്പാര്‍ട്ട്മെന്റില്‍നിന്നു ഞായറാഴ്ചയാണ് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപയ്ക്കാണ് സൈജു കാര്‍ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല.
കാര്‍ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു വെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
നിരവധി ഡിജെ പാർട്ടികൾ
ഇയാളുടെ ഫോണില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയളുടെ ഇടപാടുകാരായ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
സൈജു പലയിടത്തും ഇത്തരത്തിലുള്ള ഡിജെ പാര്‍ട്ടികള്‍ നടത്തിയതായി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
വയനാട്, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇയാള്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും അന്വേഷണ സംഘം ചോദ്യംചെയ്യും.
ഇത്തരം പാര്‍ട്ടികളിലേക്കു പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ഇയാളുടെ ഫോണില്‍നിന്നു മയക്കുമരുന്നുമായി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായകമായ പലവിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു.
ഇയാള്‍ മുമ്പ് ഡിജെ പാര്‍ട്ടികള്‍ നടത്തിയ സ്ഥലങ്ങള്‍, നടന്ന തീയതി, അവിടെ വച്ച് എടുത്ത ഫോട്ടോകള്‍ ഇവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാലു വ്യക്തികളെക്കുറിച്ചു സൈജു പോലീസിനു വിവരം നല്‍കിയിട്ടുണ്ട്.
ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും.