തിരുവല്ല: മുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 12 പേര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.
തിരുവല്ല, കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.റ്റി. സജിമോന്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നാസര്‍ എന്നിവര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
സജിമോനും നാസറിനുമെതിരെ പീഡനത്തിനും ദൃശ്യങ്ങള്‍ പകര്ത്തിയതിനുമുള്പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയി ട്ടുള്ളത്. ദൃശ്യങ്ങള്‍ സമൂഹമാ ധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് പത്തുപേര്‍ക്കെതിരെ കേസ്.
പീഡനത്തിനിരയായ വീട്ടമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. 2021 മാര്‍ച്ചിലായിരുന്നു ആയിരുന്നു സംഭവം.
പത്തനംതിട്ടയ്ക്ക് പോകുന്നതിനായി നിന്ന വീട്ടമ്മയെ ഒന്നും രണ്ടും പ്രതികള്‍ കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി ബോധരഹിതയാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.
ബലാത്സംഗം, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജിമോനും നാസറിനുമെതിരെ കേസെടുത്തിരിക്കുന്നത്.
വീഡിയോ പ്രചരിപ്പിച്ചതിനു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും തിരുവല്ല നഗരസഭയിലെ എല്‍ഡിഎഫ് വനിതാ കൗണ്‍സിലറും അടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് സിപിഎം അനുഭാവിയായ മറ്റൊരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ പ്രതിയാണ് സജിമോന്‍.
ഇതേ കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനിടയില്‍ ആള്‍മാറാട്ടം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇക്കാരണത്താല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തി മാറ്റി നിര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ മാസം നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വീണ്ടും സജിമോനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ഡിസിസി
പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം തിരുവല്ലാ കോട്ടാലില്‍ ബ്രാഞ്ച് സെക്രട്ടറി സി. സി. സജിമോന്‍, ഡിവൈഎഫ്ഐ പ്രവര്ത്തകന് നാസര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ഡിസിസി പ്രസിസന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ബന്ധപ്പെട്ട പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ സ്ത്രീ പീഡനത്തില്പെട്ട പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
മുമ്പ് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ലോക്കല്‍ കമ്മിറ്റി നേതാവ് സജിമോനെ പാര്‍ട്ടിയില്‍ നി ന്ന് പുറത്താക്കാന്‍ തയാറകാതെ തരംതാഴ്ത്തുകയായിരുന്നു.
സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാകുന്നവരെ ഭരണ നേതൃത്വം സംരക്ഷിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പോലീസ് നിഷ്ക്രിയത്വം വെടിഞ്ഞ് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.