മലയാളികളുടെ പ്രിയതാരമായ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.
സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. സുഹ്റയെ വിവാഹം കഴിച്ച ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു സുഹ്റയുമായുള്ള വിവാഹമെന്നാണു മാമുക്കോയ പറഞ്ഞത്.
എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിനു മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്.
അന്നു പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്നു കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു.
അവരുടെയടുത്തും പൈസയില്ല, എന്റെയടുത്തും ഇല്ല. അപ്പോള്‍ എനിക്കിതു മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു.
കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന് ക്ഷണിക്കാന്‍ ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല,
അതുകൊണ്ടു കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്നു പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു.
ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്.
അന്നു വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ.
ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴന്പിച്ചതിനാല് ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ലെന്നും മാമുക്കോയ അഭിമുഖത്തിൽ പറഞ്ഞു.