പൊൻകുന്നം: പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു.
പൊൻകുന്നം ഇരുപതാം മൈൽ കൊല്ലം -തേനി ദേശീയ പാതയ്ക്കരികിൽ പ്ലാപ്പള്ളിൽ ദിനേശ്ബാബുവിന്റെ വീട്ടിലാണ് 1,35,000 രൂപയും 13 പവൻ സ്വർണ്ണാഭരണങ്ങളും 35,000 രൂപ വില വരുന്ന വാച്ചുകളും കവർച്ച ചെയ്യപ്പെട്ടത്.
ദിനേശ്ബാബുവും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ അടൂർക്ക് യാത്ര പോയി തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു.
ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസണ്, എസ്.ഐ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവരുന്നത്.