മരക്കാർ സി​നി​മ റി​ലീ​സാ​യി ഒ​രാ​ഴ്ച പി​ന്നി​ട്ട ശേ​ഷ​മാ​ണ്  ലോ​ക്ക്ഡൗ​ൺ വ​ന്ന​തെ​ങ്കി​ല്‍; സംഭവിച്ചേക്കാമായിരുന്ന കാര്യത്തെക്കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ


എ​ന്‍റെ​യും പ്രി​യ​​ന്‍റെയും മ​ന​സി​ലെ ഏ​റെക്കാല​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​ര​ക്കാ​രെ പ​റ്റി​യൊ​രു സി​നി​മ. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ചി​ത്രം ന​ട​ക്കാ​തെ പോ​യി.

ഒ​ടു​വി​ല്‍ സി​നി​മ​യെ​ടു​ക്കാ​ന്‍ തി​രു​മാ​നി​ച്ച​പ്പോ​ള്‍ കാ​ലാ​പാ​നി​യും വാ​ന​പ്ര​സ്ഥ​വു​മെ​ല്ലാം പി​റ​ന്ന കാ​ല​ത്തുനി​ന്ന് സി​നി​മ ഒ​രു​പാ​ടു മാ​റി​യെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

അ​തി​ന്‍റെ ചെ​ല​വു​ക​ള്‍ ഭീ​മ​മാ​യി ഉ​യർന്നു. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ മി​ക​ച്ച രീ​തി​യി​ല്‍ ചി​ത്രം എ​ടു​ക്കു​ന്ന​തി​നെ ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ള്‍ ബ​ജ​റ്റി​നെ കു​റി​ച്ചു​ള്ള ക​ണ​ക്കുത​ന്നെ ഏ​റെ പ്ര​തി​സ​ന്ധി തീ​ര്‍​ത്തു.

ഒ​ടു​വി​ല്‍ മു​ന്നോ​ട്ടും പി​ന്നോ​ട്ടും പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ ആ​ന്‍റണി​യോ​ട് കാ​ര്യം പ​റ​ഞ്ഞു. ഒ​രു​പാ​ടു പ്ര​യാ​സ​പ്പെ​ടു​മെ​ങ്കി​ലും ഒ​രു സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ അ​തൊ​ക്കെ വേ​ണ്ടി​വ​രും എ​ന്നാ​യി​രു​ന്നു ആന്‍റണി പ​റ​ഞ്ഞ​ത്.

ഏ​റെ ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്രി​യ​ന്‍ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. നി​ര​വ​ധി വ​ലി​യ താ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം പ​റ​യാ​തെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു.

ഏ​റെ ദി​വ​സ​ത്തെ ഷൂ​ട്ടി​ങ്ങ്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍, എ​ല്ലാം ത​ര​ണം ചെ​യ്ത് സി​നി​മ പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.

അ​തു ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഒ​രു ഷോ​ക്കാ​യി​രു​ന്നു. ലോ​കം കാ​ണേ​ണ്ട സൃ​ഷ്ടി ഇ​ര​ട്ടി​ലാ​യ​ല്ലോ​യെ​ന്ന ചിന്തയും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മാ​ണ് സ​മ്മ​ര്‍​ദം ഉ​ണ്ടാ​ക്കി​യ​ത്.

അ​തൊ​രു ക​ണ​ക്കി​നു ന​ന്നാ​യെ​ന്ന് ഇ​പ്പോ​ള്‍ തോ​ന്നു​ന്നു. ഒ​രു​പ​ക്ഷേ സി​നി​മ റി​ലീ​സാ​യി ഒ​രാ​ഴ്ച പി​ന്നി​ട്ട ശേ​ഷ​മാ​ണ് കോ​വി​ഡ് ഭീ​തി​യും ലോ​ക്ക്ഡൗ​ണും വ​ന്ന​തെ​ങ്കി​ല്‍ ദു​ര​ന്ത​ത്തി​ന് മേ​ലെ മ​റ്റൊ​രു ദു​ര​ന്തം ആ​യേ​നെ.  -മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment