പിണങ്ങിപ്പോയ കാമുകനെ തിരികെ എത്തിക്കാന്‍ വേണ്ടി അവള് അല്‍പ്പം കടുംകൈ പ്രയോഗം തന്നെ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
TikTok-Â @dieschaklin എന്ന ടികിടോക് അക്കൗണ്ടിനുടമയായ ഒരു പെണ്‍കുട്ടിയാണ് തന്റെ സങ്കടകരമായ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്റെ സ്വന്തം വ്യാജ കല്യാണം
കാമുകനെ തിരികെ കിട്ടണം എന്ന ഒറ്റ ആഗ്രഹമേ അവള്‍ക്കുണ്ടായിരുന്നുള്ളു. അതിനായി എന്തു ചെയ്യും എന്ന ആലോചനകള്‍ക്കൊടുവിലാണ് സ്വന്തം കല്യാണം അങ്ങ് വ്യജമായി നടത്താം എന്ന് തീരുമാനിച്ചത്.
അതിനായി ഒരു വരനെ ആദ്യം കണ്ടെത്തി. വരന് മാത്രം പോരല്ലോ കണ്ടാല്‍ ഒറിജിനലെ വെല്ലുന്ന വ്യാജനായിരിക്കണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെയാണ് ബ്യൂട്ടീഷനെ വരുത്തി വെള്ള ഗൗണൊക്കെ ധരിച്ച് സുന്ദരിയായ കല്യാണപ്പെണ്ണാകാന് തീരുമാനിച്ചത്. ഒരുക്കാന്‍ അടിപൊളിയൊരു ബ്യൂട്ടീഷനെയും കണ്ടെത്തി.
ഇത്രയൊക്കെ സെറ്റപ്പ് കണ്ടാല്‍ അവന് എന്തെങ്കിലും പറഞ്ഞ് ഒരിക്കലെങ്കിലും വരും എന്നായിരുന്നു അവളുടെ പ്രതീക്ഷ.
എല്ലാം വെറുതെ
കയ്യിലിരുന്ന കാശ് പോയതും ആകെ മൊത്തം നാണക്കേടാതയും മിച്ചം. കല്യാണത്തിനായി എടുത്ത വാടകക്കെട്ടിടം അടക്കം ഒത്തിരി പണം ചെലവായി.
പക്ഷേ, ഞാന്‍ ഉദ്ദേശിച്ച കാര്യം മാത്രം നടന്നില്ലെന്നായിരുന്നു ഒടുവില്‍ അവളുടെ പ്രതികരണം. കഷ്ടപ്പെട്ട് കല്യാണം കഴിച്ച് ആ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പഴയ കാമുകനു വേണ്ടി അവള് കാത്തിരുന്നത്.
കണ്ടിട്ടും
ഏറ്റവും രസകരമായ കാര്യം അവളുടെ എല്ലാ കാട്ടിക്കൂട്ടലുകളും അവന് കൃത്യമായി കാണുന്നുണ്ടായിരുന്നു എന്നുള്ളതാണ്.
അവന് എ്ന്റെ കഥ കണ്ടിട്ടും എന്നെ മൈന്‍ഡ് ചെയ്തില്ലല്ലോ എന്നും അവള് പറയുന്നുണ്ട്. അവളുടെ അവസ്ഥയില്‍ സഹതപിച്ചും പരിഹസിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.