സല്മാന് ഖാന് നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനല്‍ ട്രൂത്ത് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിത്.
ലളിത ജീവിതം ഇഷ്ടപ്പെടുന്ന സല്മാന്ഖാന് എന്ന വ്യക്തിയെക്കുറിച്ച് മഹേഷും ആയുഷും ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങാളാണ് ഇപ്പോള്‍ വൈറലാകുന്നത്.
എസിയൊന്നുമില്ലാതെ ഫാന്‍ മാത്രമായി സോഫയില്‍ കിടക്കാന്‍ തയാറാകുന്ന ആളാണു സല്മാന് എന്നാണ് മഹേഷ് അഭിമുഖത്തില്‍ പറഞ്ഞത്. ആയുഷ് ഇതിനെ ശരി വയ്ക്കുകയും ചെയ്യുന്നു.
സല്മാന് ഭായിയുടെ ജീവിതശൈലി വളരെ ലളിതമാണ്. പുതിയ മോഡല്‍ ഫോണുകളോടോ കാറുകളോടോ ഒന്നും അദ്ദേഹത്തിനു താല്പര്യമില്ല.
ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗിക്കാനൊന്നും ഭായ് ശ്രദ്ധിക്കാറില്ല. സിനിമകളോടു മാത്രമാണ് അദ്ദേഹത്തിനു താല്‍പ്പര്യം.
കുറച്ചു നേരത്തേക്ക് അദ്ദേഹത്തെ തനിച്ചാക്കിയാല്‍ ആ സമയത്ത് ഭായ് ഇരുന്ന് സിനിമ കാണും. അത്യാവശ്യം വേണ്ട കുറച്ച് ഉപകരണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ജിമ്മില്‍ ഉളളത്.
കാറോ മറ്റോ വാങ്ങാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ അതിലൊന്നും അദ്ദേഹം ശ്രദ്ധ കൊടുക്കാറില്ല- ആയുഷ് പറയുന്നു.
അന്തിം ദ ഫൈനല്‍ ട്രൂത്ത് റിലീസിനോടനുബന്ധിച്ച് ആരാധകര്‍ തന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനെതിരെ സല്മാന് നേരിട്ടു രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.
ശുദ്ധജലം പോലും ലഭിക്കാതെ ഒരുപാടാളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ നിങ്ങള്‍ പാലൊഴിച്ച് അത് പാഴാക്കിക്കളയുകയാണ്.
പാല് നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ അതു നിങ്ങള്‍ ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സല്മാന് കുറിച്ചത്.
-പിജി