കൊച്ചി: കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേള കുറച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമാക്കി കുറച്ച ഹൈക്കോടതി സിംഗ് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ചാണ് റദ്ദാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. ഇതോടെ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസമായിരിക്കും.
താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.